പ്രധാന വ്യവസായ മേഖലകളുടെ വളര്‍ച്ച സെപ്തംബറില്‍ ഇടിഞ്ഞുമോദിയ്ക്ക് ദീപാവലി ആശംസകള്‍ നേര്‍ന്ന് ട്രംപ്, വ്യാപാരക്കരാര്‍ ചര്‍ച്ചയായിവിഴിഞ്ഞത്ത് ഷിപ് ടു ഷിപ്പ് ബങ്കറിംഗ് തുടങ്ങി അദാനിഉത്സവകാല പെയ്‌മെന്റുകളില്‍ യുപിഐ മുന്നില്‍സമ്മര്‍ദ്ദങ്ങള്‍ക്കിടയിലും ഇന്ത്യയിലേയ്ക്കുള്ള എണ്ണവിതരണം തുടരുന്നു: റഷ്യന്‍ വിദേശകാര്യ സഹമന്ത്രി ആന്‍ഡ്രി റുഡെന്‍കോ

മ്യൂച്വൽ ഫണ്ട് നിക്ഷേപകർക്ക് ഓൺലൈൻ ലോണുകൾ അവതരിപ്പിച്ച് എസ്ബിഐ

മ്യൂച്വൽ ഫണ്ട് നിക്ഷേപങ്ങളുടെ അടിസ്ഥാനത്തിൽ ഓൺലൈൻ വായ്പ അവതരിപ്പിച്ച് എസ്ബിഐ. ഇന്റർനെറ്റ് ബാങ്കിങിലൂടേയും യോനോ ആപ്പിലൂടേയും മ്യൂച്വൽ ഫണ്ട് യൂണിറ്റ് നിക്ഷേപങ്ങളുടെ അടിസ്ഥാനത്തിൽ ലോൺ ലഭിക്കും.

ഓൺലൈനായി എസ്ബിഐ ഇങ്ങനെ വായ്പ സൗകര്യം ലഭ്യമാക്കുന്നത് ഇതാദ്യമായാണ്. ഉപഭോക്താക്കൾക്ക് വീട്ടിലിരുന്ന് 100 ശതമാനം കടലാസ് രഹിതമായി ഏതു സമയത്തും ഡിജിറ്റലായി ലോൺ നേടാനാകും.

രജിസ്റ്റർ ചെയ്ത എല്ലാ അസറ്റ് മാനേജുമെൻ്റ് കമ്പനികളുടേയും മ്യൂച്വൽ ഫണ്ട് യൂണിറ്റുകളുടെ അടിസ്ഥാനത്തിൽ ആകർഷകമായ പലിശ നിരക്കിൽ പുതിയ വായ്പ സൗകര്യം പ്രയോജനപ്പെടുത്താം.

മുൻപ് ശാഖകൾ സന്ദർശിച്ചും എസ്ബിഐ മ്യൂച്വൽ ഫണ്ടുകളുടെ ഈടിൻമേലും മാത്രം ലഭിച്ചിരുന്ന വായ്പയാണിത്. എല്ലാം മ്യൂച്വൽ ഫണ്ട് നിക്ഷേപക‍ർക്കും പുതിയ ലോൺ ബാധകമാകും.

അടിയന്തര ആവശ്യങ്ങൾ വരുമ്പോൾ മ്യൂച്വൽ ഫണ്ട് യൂണിറ്റുകൾ റിഡീം ചെയ്യുന്ന സ്ഥിതി ഒഴിവാക്കാൻ പുതിയ സൗകര്യം സഹായിക്കും.

പുതിയ സൗകര്യം ഏർപ്പെടുത്തിയതോടെ മ്യൂച്വൽ ഫണ്ട് സ്കീമുകളുടെ അടിസ്ഥാനത്തിൽ സമ്പൂർണ ഡിജിറ്റൽ വായ്പകൾ നൽകുന്ന ആദ്യ പൊതുമേഖലാ ബാങ്കായി എസ്ബിഐ മാറി.

എപ്പോഴും ഈ ലോൺ ഉപഭോക്താക്കൾക്ക് ലഭ്യമാകും.

X
Top