
ന്യൂഡല്‍ഹി: റീട്ടെയ്ല്‍ ഉപഭോക്താക്കളുടെ ഇമ്മീഡിയറ്റ് പേയ്മെന്റ് സര്‍വീസ് ഇടപാട് ചാര്‍ജുകള്‍ ഉയര്‍ത്താന്‍ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ തീരുമാനിച്ചു. ഓഗസ്റ്റ് 15 മുതല്‍ പ്രാബല്യത്തില്‍ വരുന്ന പരിഷ്‌കരണം ഓണ്‍ലൈന്‍, ബ്രാഞ്ച് ഇടപാടുകള്‍ക്ക് ബാധകമാകും.
25,000 വരെയുള്ള ഓണ്‍ലൈന്‍ ഇടപാടുകള്‍ സൗജന്യമായി നിലനിര്‍ത്തിയ ബാങ്ക് അതിന് മുകളിലുള്ള ഇടപാടുകള്‍ക്ക് നേരിയ ചാര്‍ജ്ജ് ഈടാക്കും. സാലറി അക്കൗണ്ട് ഉടമകള്‍ക്കും സേവനം സൗജന്യമായിരിക്കും.
നാഷണല്‍ പേയ്മെന്റ്‌സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ (ചജഇക) വികസിപ്പിച്ചെടുത്ത ഒരു തത്സമയ, 24ഃ7 ഇലക്ട്രോണിക് ഫണ്ട് ട്രാന്‍സ്ഫര്‍ സംവിധാനമാണ് കങജട (ഇമ്മീഡിയറ്റ് പേയ്മെന്റ് സര്‍വീസ്). ഡിജിറ്റല്‍ ചാനലുകള്‍ ഉപയോഗിച്ച് ബാങ്കുകളിലുടനീളം തല്‍ക്ഷണം പണം അയയ്ക്കാന്‍ ഇത് ഉപയോക്താക്കളെ അനുവദിക്കുന്നു.
പുതുക്കിയ ഐഎംപിഎസ് ചാര്‍ജ്ജുകള്‍:
25,000 രൂപയ്ക്ക് മുകളിലും 1,00,000 രൂപ വരെയുള്ള ഓണ്‍ലൈന്‍ ഐഎംപിഎസ് ഇടപാടുകള്‍ക്ക് ബാങ്ക് 2 രൂപ + ജിഎസ്ടിയും 1,00,000 രൂപയ്ക്ക് മുകളിലും 2,00,000 രൂപ വരെയുള്ള തുകകള്‍ക്ക് 6 രൂപ + ജിഎസ്ടിയും 2,00,000 രൂപയ്ക്ക് മുകളിലും 5,00,000 രൂപ വരെയുള്ള തുകകള്‍ക്ക് 10 രൂപ + ജിഎസ്ടിയും ബാങ്ക്് ഈടാക്കും. മുമ്പ്, ഈ ഇടപാടുകള്‍ സൗജന്യമായിരുന്നു.
ബ്രാഞ്ച് ചാനലുകള്‍ വഴി നടത്തുന്ന സേവന നിരക്കുകളൊന്നും എസ്ബിഐ മാറ്റിയിട്ടില്ല. ഏറ്റവും കുറഞ്ഞ ബ്രാഞ്ച് ചാര്‍ജ് 2 രൂപ + ജിഎസ്ടി ആണ്.അതേസമയം ഏറ്റവും ഉയര്‍ന്ന ബ്രാഞ്ച് ചാര്‍ജ് 20 രൂപ + ജിഎസ്ടി.
ഐഎംപിഎസ് ചാര്‍ജ്ജുകള്‍ ബാധകമല്ലാത്ത അക്കൗണ്ടുകള്‍
ശൗര്യ ഫാമിലി പെന്‍ഷന്‍ അക്കൗണ്ടുകള്‍, ഡിഎസ്പി (പ്രതിരോധ ശമ്പള പാക്കേജ്), പിഎംഎസ്്പി (പാരാ മിലിട്ടറി ശമ്പള പാക്കേജ്), ഐസിജിഎസ്പി (ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡ് ശമ്പള പാക്കേജ്), സിജിഎസ്പി (കേന്ദ്ര സര്‍ക്കാര്‍ ശമ്പള പാക്കേജ്), പിഎസ്പി (പോലീസ് ശമ്പള പാക്കേജ്), ആര്‍എസ്പി (റെയില്‍വേ ശമ്പള പാക്കേജ്) ഉള്‍പ്പടെയുള്ള സാലറി അക്കൗണ്ടുകള്‍ക്ക് ചാര്‍ജ്ജുകള്‍ ബാധകമാകില്ല.
ഓണ്‍ലൈനില്‍ കോര്‍പറേറ്റ് ശമ്പള പാക്കേജുകള്‍, സംസ്ഥാന സര്‍ക്കാര്‍ ശമ്പള പാക്കേജ്, സ്റ്റാര്‍ട്ടപ്പ് ശമ്പള പാക്കേജ്, കുടുംബ സേവിംഗ്‌സ് അക്കൗണ്ട് എന്നിവയ്ക്ക് ചാര്‍ജ്ജ് ബാധകമാകില്ല.