ഇലക്ടറൽ ബോണ്ട് റദ്ദാക്കിയിട്ടും ബിജെപിയിലേക്ക് പണമൊഴുകുന്നുഇന്ത്യ ഉടന്‍ മൂന്നാമത്തെ വലിയ സമ്പദ് വ്യവസ്ഥയാകുമെന്ന് സിന്ധ്യടിക്കറ്റ് നിരക്ക് വർദ്ധിപ്പിക്കാൻ ഇന്ത്യൻ റെയിൽവേ; ഡിസംബർ 26 മുതൽ പുതിയ നിരക്ക്വെള്ളിയ്‌ക്ക്‌ എക്കാലത്തെയും ഉയര്‍ന്ന വിലസ്വർണാഭരണ വിൽപന 12 ശതമാനം ഇടിഞ്ഞു

ഡിസംബറില്‍ 50% വളര്‍ച്ച രേഖപ്പെടുത്തി എസ്ബിഐ ജനറല്‍

മുംബൈ: ഇന്ത്യയിലെ മുന്‍നിര ജനറല്‍ ഇന്‍ഷുറന്‍സ് കമ്പനികളിലൊന്നായ എസ്ബിഐ ജനറല്‍ ഇന്‍ഷുറന്‍സ് ഡിസംബര്‍ മാസത്തില്‍ 50% ഗണ്യമായ വളര്‍ച്ച രേഖപ്പെടുത്തി. ഇതോടെ ജിഡിപി 1001 കോടി രൂപയായി ഉയര്‍ന്നു. സ്വകാര്യ ഇന്‍ഷുറന്‍സ് വ്യവസായത്തിന്റെ മൊത്തത്തിലുള്ള ശേഖരണത്തില്‍ കമ്പനി ഏകദേശം 14% സംഭാവന ചെയ്തിട്ടുണ്ട്.

എസ്ബിഐ ജനറല്‍ അതിന്റെ സ്വകാര്യ വിപണി വിഹിതം ഡിസംബര്‍ മാസത്തില്‍ 6.41% ആയി മെച്ചപ്പെടുത്തി. കഴിഞ്ഞ വര്‍ഷം ഇതേ മാസത്തെ അപേക്ഷിച്ച് വിപണി വിഹിതത്തില്‍ 137 ബേസിസ് പോയിന്റുകളുടെ പുരോഗതിയാണ് രേഖപ്പെടുത്തിയിട്ടുള്ളത്.

ഡിസംബര്‍ മാസത്തില്‍, റീട്ടെയില്‍, വാണിജ്യ ലൈനുകള്‍, ഗ്രാമീണ, കാര്‍ഷിക ബിസിനസ്സ് എന്നിവയിലുടനീളം കമ്പനി ശക്തമായ വളര്‍ച്ച പ്രകടമാക്കി. ആരോഗ്യം, വീട്, വാണിജ്യം, മോട്ടോര്‍ എന്നിവയുള്‍പ്പെടെയുള്ള ബിസിനസ്സിന്റെ വിവിധ മേഖലകളില്‍ കമ്പനി ശക്തമായ സാന്നിധ്യം രേഖപ്പെടുത്തി.

ഡിസംബര്‍ കാലയളവില്‍, ജനറല്‍ ഇന്‍ഷുറന്‍സ് വിഭാഗം 14% വളര്‍ച്ച രേഖപ്പെടുത്തി. അതേസമയം കമ്പനി 23% വളര്‍ച്ച രേഖപ്പെടുത്തി. ജനറല്‍ ഇന്‍ഷുറന്‍സ് മേഖലയിലെ ഏറ്റവും വലിയ സംഭാവനയായി തുടരുന്ന ആരോഗ്യ, മോട്ടോര്‍ വിഭാഗമാണ് വളര്‍ച്ചയെ പ്രധാനമായും നയിക്കുന്നത്.

എസ്ബിഐ ജനറല്‍ ഇന്‍ഷുറന്‍സ് മൊത്തം ഡയറക്ട് പ്രീമിയത്തില്‍ (ജിഡിപി) 23.4% വളര്‍ച്ച രേഖപ്പെടുത്തി. ഈ സാമ്പത്തിക വര്‍ഷത്തില്‍ ജിഡിപി 8514 കോടി രൂപയായി.

X
Top