Alt Image
വീടും ഭൂമിയും വിൽക്കുമ്പോഴുള്ള ഇൻഡക്സേഷൻ എടുത്ത് കളഞ്ഞത് ബാദ്ധ്യതയാകും; റി​യ​ൽ​ ​എ​സ്‌​റ്റേ​റ്റ് ​മേഖലയുടെ ഭാവിയിൽ ആ​ശ​ങ്ക​യോടെ നി​ക്ഷേ​പ​ക​ർവമ്പൻ കപ്പൽ കമ്പനികൾ വിഴിഞ്ഞത്തേക്ക് എത്തുന്നുചൈനീസ് കമ്പനികളുടെ നിക്ഷേപ നിയന്ത്രണങ്ങള്‍ ലഘൂകരിക്കുന്നുധാതുക്കള്‍ക്ക്‌ നികുതി ചുമത്താന്‍ സംസ്ഥാനങ്ങള്‍ക്ക് അധികാരമുണ്ട്: സുപ്രീംകോടതിഭക്ഷ്യ വിലക്കയറ്റം നേരിടാൻ 10,000 കോടിയുടെ പദ്ധതിയുമായി സര്‍ക്കാര്‍

സുസ്ലോൺ എനർജിയുടെ വായ്പകൾ ആർഇസി, ഐആർഡിഎ എന്നിവയ്ക്ക് വിറ്റ് എസ്ബിഐ ഉൾപ്പെടെയുള്ള ബാങ്കുകൾ

മുംബൈ: സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ (എസ്ബിഐ) നേതൃത്വത്തിലുള്ള 16 ബാങ്കുകളുടെ ഒരു സംഘം 8,000 കോടി രൂപയിലധികം വരുന്ന സുസ്ലോൺ എനർജിയുടെ ലോണുകൾ റൂറൽ ഇലക്‌ട്രിഫിക്കേഷൻ കോർപ്പറേഷനും (ആർഇസി) സർക്കാർ ഉടമസ്ഥതയിലുള്ള ഇന്ത്യൻ റിന്യൂവബിൾ എനർജി ഡെവലപ്‌മെന്റ് ഏജൻസിക്കും (ഐആർഡിഎ) വിറ്റു. ഏകദേശം ഒന്നര പതിറ്റാണ്ടായി ഈ വായ്പകളുടെ തിരിച്ചടവ് മുടങ്ങികിടക്കുകയായിരുന്നു. ഇത് ബാങ്കുകൾക്കും കമ്പനിക്കും ഒരു വിജയമാണെന്നും, വീണ്ടെടുക്കലിന്റെ ലക്ഷണങ്ങൾ കാണിക്കാത്ത പ്രശ്‌നബാധിതമായ അക്കൗണ്ടിൽ നിന്ന് ബാങ്കുകൾ രക്ഷപ്പെടുകയാണെന്നും ഇടപാടിനെക്കുറിച്ച് അറിയാവുന്ന അടുത്ത വൃത്തങ്ങൾ പറഞ്ഞു.

ബാങ്കുകൾക്ക് പുറമെ സുസ്ലോണിന് ഈ നടപടി നേട്ടമാണെന്നും, മികച്ച തിരിച്ചടവ് ഷെഡ്യൂളും കുറഞ്ഞ പലിശനിരക്കും ലഭിക്കാൻ ഇടയാക്കുമെന്നും, ഇത് കമ്പനിയുടെ സാമ്പത്തിക സ്ഥിതി കൂടുതൽ സുസ്ഥിരമാക്കുമെന്നും വൃത്തങ്ങൾ വ്യക്തമാക്കി. 2020-ൽ ബാങ്കുകൾ ആരംഭിച്ച പുനഃക്രമീകരണമനുസരിച്ച് സുസ്ലോണിന് 11,000 കോടി രൂപയുടെ മൊത്ത കടമുണ്ട്. ഈ മൊത്തം വായ്പയിൽ സുസ്ഥിര വായ്പ ₹ 4,000 കോടി, സുസ്ഥിരമല്ലാത്ത വായ്പ ₹ 3,000 കോടി, ബാക്കി ഉള്ള ₹ 4,000 കോടി ഇക്വിറ്റി ഷെയറുകളായി പരിവർത്തനം ചെയ്യപ്പെട്ടവ എന്നിങ്ങനെയാണ്.

പുനഃഘടനാ പദ്ധതി പ്രകാരം കമ്പനിക്ക് 11% ശരാശരി പലിശ നിരക്കിൽ കുടിശ്ശിക അടയ്ക്കാൻ 2028 വരെ സമയമുണ്ടായിരുന്നു. എന്നാൽ ഇപ്പോൾ പുതിയ ഫിനാൻസിങ് 2030 വരെ സമയവും 9.5% പ്രാരംഭ പലിശ നിരക്കും വിഭാവനം ചെയ്യുന്നു. 16 ബാങ്കുകളുടെ കൺസോർഷ്യത്തിൽ 2,900 കോടി രൂപ കുടിശ്ശികയുള്ള ഏറ്റവും വലിയ ബാങ്കർ എസ്ബിഐയാണ്, തുടർന്ന് 1,550 കോടി രൂപയുമായി ബാങ്ക് ഓഫ് ബറോഡയും, 1,500 കോടി രൂപയുമായി ഐഡിബിഐ ബാങ്കുമാണ് കമ്പനിയുടെ വായ്പക്കാരിൽ മുൻപന്തിയിൽ.

X
Top