പശ്ചിമേഷ്യയിലെ സംഘർഷം: ഇന്ത്യൻ തുറമുഖം വിടാതെ 60,000 ടൺ ബസുമതി അരിപ്രകൃതിവാതക ലഭ്യത തടസ്സപ്പെട്ടതോടെ വളം ഉത്പാദനം പ്രതിസന്ധിയിലേക്ക്പെട്രോൾ-ഡീസൽ വില കൂടില്ലെന്ന് കേന്ദ്രസർക്കാർഇന്ത്യ- യുഎസ് വ്യാപാര കരാർ വീണ്ടും ട്രാക്കിലേക്ക്എൽപിജി സിലിണ്ടറുകളുടെ റീഫിൽ ബുക്കിംഗിൽ നിയന്ത്രണം; ലോക്ക് ഇൻ പീരീഡുമായി എച്ച്പിയും ഐഒസിയും

എൻസിഇആർടിയിൽ നിന്ന് 105 കോടി രൂപയുടെ ഓർഡർ സ്വന്തമാക്കി സതിയ ഇൻഡസ്ട്രീസ്

ഡൽഹി: നാഷണൽ കൗൺസിൽ ഓഫ് എജ്യുക്കേഷണൽ റിസർച്ച് ആൻഡ് ട്രെയിനിംഗിൽ (എൻസിഇആർടി) നിന്ന് 105 കോടി രൂപയുടെ ഓർഡർ കമ്പനിക്ക് ലഭിച്ചതായി സതിയ ഇൻഡസ്ട്രീസ് അറിയിച്ചു. പാഠപുസ്തകങ്ങൾ അച്ചടിക്കുന്നതിനായി ഷീറ്റുകളിലും റീലുകളിലുമായി 80 ജിഎസ്എമ്മിന്റെ 11,000 ടൺ മാപ്ലിത്തോ പേപ്പർ വിതരണം നടത്തുന്നതിനായുള്ളതാണ് ഓർഡർ. ടൈംബൗണ്ട് പ്രിന്റിംഗ് ഷെഡ്യൂൾ പൂർത്തിയാക്കുന്നതിന് സമയബന്ധിതമായി ഗുണനിലവാരവും അളവും നൽകാനുള്ള തങ്ങളുടെ കഴിവിനെ തെളിയിക്കുന്നതാണ് എൻസിഇആർടിയിൽ നിന്ന് ലഭിച്ച ഓർഡർ എന്ന് കമ്പനി അവകാശപ്പെട്ടു. നല്ല വിൽപ്പന സാക്ഷാത്കാരത്തിൽ മികച്ച ശേഷി വിനിയോഗം ഉറപ്പാക്കിക്കൊണ്ട് ഈ സെഗ്‌മെന്റിൽ തങ്ങളുടെ ശക്തമായ സാന്നിധ്യം ഈ വർഷവും തുടരുമെന്ന് കമ്പനി അറിയിച്ചു.

ഇന്ത്യയിലെ ഏറ്റവും വലിയ മരം-കാർഷിക അധിഷ്ഠിത പേപ്പർ നിർമ്മാതാക്കളിൽ ഒന്നാണ് സതിയ ഇൻഡസ്ട്രീസ്. സതിയ ഇൻഡസ്ട്രീസിന്റെ അറ്റാദായം 41.57% ഉയർന്ന് 29.56 കോടി രൂപയായിരുന്നു. ബുധനാഴ്ച സതിയ ഇൻഡസ്ട്രീസിന്റെ ഓഹരികൾ 3.12 ശതമാനം ഇടിഞ്ഞ് 127.50 രൂപയിലെത്തി. 

X
Top