അന്താരാഷ്ട്ര വിനോദസ‍ഞ്ചാര കേന്ദ്രമായി ഉയരാൻ പാതിരാമണൽസ്വർണ വില ഇനിയും 30 ശതമാനം ഉയരുമെന്ന് വിദഗ്ധർഇന്ത്യയുടെ വളര്‍ച്ചാനിരക്ക് 7.4 ശതമാനത്തിലേക്ക് കുതിക്കുമെന്ന് ഫിച്ച്റിപ്പോ നിരക്ക് 25 ബേസിസ് പോയിന്റ് കുറച്ച് ആർബിഐസഹാറ തട്ടിപ്പ്: 6,840 കോടി തിരിച്ചുകൊടുത്തെന്ന് അമിത് ഷാ

ഇന്ത്യയിൽ ഉപഗ്രഹ ഇന്റർനെറ്റ്: സ്റ്റാർലിങ്കിന് ഇനി ലഭിക്കാനുള്ളത് ഇൻ-സ്‌പേസിന്റെ അനുമതി

കൊച്ചി: ഇന്ത്യയില്‍ സാറ്റ്കോം സേവനങ്ങള്‍ ആരംഭിക്കുന്നതിന് ഒരുപടികൂടി അടുത്ത് ആഗോള ശതകോടീശ്വരൻ ഇലോണ്‍ മസ്കിന്റെ ഇന്റർനെറ്റ് ഉപഗ്രഹശൃംഖലയായ സ്റ്റാർലിങ്ക്.

കമ്പനിയുടെ ഗ്ലോബല്‍ മൊബൈല്‍ പേഴ്സണല്‍ കമ്യൂണിക്കേഷൻ ബൈ സാറ്റലൈറ്റ് (ജിഎംപിസിഎസ്) ലൈസൻസിനുള്ള അപേക്ഷ കേന്ദ്രസർക്കാർ അംഗീകരിച്ചു.

ഇനി ബഹിരാകാശ വകുപ്പിന് കീഴിലുള്ള ഇൻ-സ്പേസി (ഇന്ത്യൻ നാഷണല്‍ സ്പേസ് പ്രമോഷൻ ആൻഡ് ഓതറൈസേഷൻ സെന്റർ)ന്റെ അനുമതിയാണ് ലഭിക്കാനുള്ളത്. ഇത് ഉടൻ കിട്ടുമെന്നാണ് കരുതുന്നത്.

ആഭ്യന്തര, വിദേശകാര്യ, ബഹിരാകാശ മന്ത്രാലയങ്ങളിലെ അടക്കം അംഗങ്ങളടങ്ങുന്ന ഇൻ-സ്പേസിന്റെ മന്ത്രിതല സമിതി അനുമതി നല്‍കിയാല്‍ സ്റ്റാർലിങ്കിന്റെ ഉപഗ്രഹങ്ങള്‍ക്ക് ഇന്ത്യൻ അതിർത്തിക്കുള്ളില്‍ പ്രവർത്തിക്കാനാകും.

മൂന്ന് വർഷത്തിലധികമായുള്ള കാത്തിരിപ്പിന് ശേഷമാണ് സ്റ്റാർലിങ്കിന് ജിഎംപിസിഎസ് ലൈസൻസ് ലഭിക്കുന്നത്. ജിഎംപിസിഎസ് ലൈസൻസിനുള്ള രേഖകളില്‍ ഒപ്പുവയ്ക്കാൻ സ്റ്റാർലിങ്കിന്റെ ഉദ്യോഗസ്ഥർ വരുംദിവസങ്ങളില്‍ രാജ്യത്തെത്തുമെന്നാണ് വിവരം.

X
Top