ഇന്ത്യ ഉടന്‍ മൂന്നാമത്തെ വലിയ സമ്പദ് വ്യവസ്ഥയാകുമെന്ന് സിന്ധ്യടിക്കറ്റ് നിരക്ക് വർദ്ധിപ്പിക്കാൻ ഇന്ത്യൻ റെയിൽവേ; ഡിസംബർ 26 മുതൽ പുതിയ നിരക്ക്വെള്ളിയ്‌ക്ക്‌ എക്കാലത്തെയും ഉയര്‍ന്ന വിലസ്വർണാഭരണ വിൽപന 12 ശതമാനം ഇടിഞ്ഞു17,000 കോടി രൂപ കടന്ന് ഇന്ത്യയുടെ കാപ്പി കയറ്റുമതി

സാംസങ് ഇന്ത്യയ്ക്ക് 82,451 കോടിയുടെ വരുമാനം

മുംബൈ: സാംസങ് ഇന്ത്യ ഇലക്‌ട്രോണിക്‌സിന്റെ 2022 സാമ്പത്തിക വർഷത്തിലെ നികുതിക്ക് ശേഷമുള്ള ലാഭം 4.86 ശതമാനം ഇടിഞ്ഞ് 3,844.40 കോടി രൂപയായി കുറഞ്ഞു. അതേസമയം കമ്പനിയുടെ പ്രവർത്തനങ്ങളിൽ നിന്നുള്ള വരുമാനം 8.65 ശതമാനം ഉയർന്ന് 82,451.60 കോടി രൂപയായി.

കമ്പനി 2021 മാർച്ച് 31 ന് അവസാനിച്ച സാമ്പത്തിക വർഷത്തിൽ 4,040.80 കോടി രൂപയുടെ ലാഭവും, 75,886 കോടി രൂപയുടെ പ്രവർത്തനങ്ങളിൽ നിന്നുള്ള വരുമാനവും നേടിയിരുന്നു. സാംസങ് ഇന്ത്യയുടെ ഇബിഐടിഡിഎ ഏറ്റവും പുതിയ സാമ്പത്തിക വർഷത്തിൽ 7,081.80 കോടി രൂപയായി ഉയർന്നു.

പ്രസ്തുത കാലയളവിൽ കമ്പനിയുടെ മറ്റ് വരുമാനം 77.89 ശതമാനം ഉയർന്ന് 2,873.20 കോടി രൂപയായപ്പോൾ മൊത്ത വരുമാനം 10.09 ശതമാനം ഉയർന്ന് 85,324.80 കോടി രൂപയായി. കഴിഞ്ഞ അഞ്ച് വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന വരുമാനമാണ് 2022 സാമ്പത്തിക വർഷത്തിൽ കമ്പനി നേടിയത്. അതേസമയം ഈ കാലയളവിൽ സാംസംഗ് ഇന്ത്യയുടെ മൊത്തം ചെലവ് 79,758.90 കോടി രൂപയായി വർധിച്ചു.

സാംസംഗ് ഇന്ത്യ ഇലക്ട്രോണിക്‌സിന് അതിന്റെ പ്രധാന വരുമാനം ലഭിക്കുന്നത് മൊബൈൽ ഫോൺ ബിസിനസിൽ നിന്നാണ്. കൂടാതെ ഇത് ഇന്ത്യൻ വിപണിയിൽ ഓഡിയോവിഷ്വൽ, ഗൃഹോപകരണങ്ങൾ, നെറ്റ്‌വർക്ക്, സോഫ്റ്റ്‌വെയർ വികസനം തുടങ്ങിയ വിഭാഗങ്ങളിലും പ്രവർത്തിക്കുന്നു.

X
Top