ഏഷ്യ-പസിഫിക് രാജ്യങ്ങളിലേക്ക് ഇന്ത്യൻ സഞ്ചാരികളുടെ ഒഴുക്ക്ബജറ്റില്‍ പ്രതീക്ഷകളുമായി നിത്യോപയോഗ സാധന വിപണികേന്ദ്ര ബജറ്റിൽ നികുതിയിളവ് പ്രഖ്യാപിച്ചേക്കില്ല; വ്യവസ്ഥകളും നടപടികളും പരിഷ്‌കരിച്ചേക്കും21,000 കോടി രൂപയുടെ കമ്മി: പ്രത്യേക സാമ്പത്തിക പാക്കേജ് ആവശ്യപ്പെട്ട് കേരളംകേരളത്തിലേക്ക് പ്രൊഫഷണലുകളെ ആകര്‍ഷിക്കാന്‍ ‘തിരികെ’ കാംപെയ്നുമായി കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍

ജെയ് വൈ ലീയെ ചെയർമാനായി നിയമിച്ച് സാംസങ് ഇലക്‌ട്രോണിക്‌സ്

മുംബൈ: ജെയ് വൈ ലീയെ കമ്പനിയുടെ എക്‌സിക്യൂട്ടീവ് ചെയർമാനായി നിയമിച്ച് ദക്ഷിണ കൊറിയയിലെ ഏറ്റവും വലിയ കമ്പനിയായ സാംസങ് ഇലക്‌ട്രോണിക്‌സ്. വിതരണ ശൃംഖല പ്രതിസന്ധിയും വർദ്ധിച്ചുവരുന്ന ജിയോപൊളിറ്റിക്കൽ പിരിമുറുക്കങ്ങളും മൂലം കഴിഞ്ഞ പാദത്തിൽ കമ്പനിയുടെ ലാഭം ഇടിഞ്ഞു.

54 കാരനായ ജെയ് വൈ ലീയുടെ നിയമനത്തിന് ബോർഡ് അംഗീകാരം നൽകിയതായി സാംസങ് പ്രസ്താവനയിൽ പറഞ്ഞു. 2020-ൽ പിതാവ് മരിച്ചതിന് ശേഷം ലീ ആ സ്ഥാനം ഏറ്റെടുക്കുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും ഇപ്പോൾ രണ്ട്‌ വർഷത്തിന് ശേഷമാണ് അദ്ദേഹം ചെയർമാനായി ചുമതലയേൽക്കുന്നത്.

രാജ്യത്തെ ഏറ്റവും പ്രമുഖ ബിസിനസ്സ് എക്‌സിക്യൂട്ടീവും കമ്പനിയുടെ മുഖ്യ സാമ്പത്തിക അംബാസഡർമാരിൽ ഒരാളുമാണ് ലീ. അദ്ദേഹത്തിന്റെ തിരിച്ചുവരവ് പ്രധാന ലയനങ്ങളിലൂടെയും ഏറ്റെടുക്കലുകളിലൂടെയും സാംസങ്ങിന്റെ വളർച്ചയെ നയിക്കുമെന്നും ഭാവിയിലെ സാങ്കേതികവിദ്യയിൽ സാംസങ് എവിടെ നിക്ഷേപിക്കണം എന്നതിനെക്കുറിച്ചുള്ള തന്ത്രപരമായ തീരുമാനങ്ങൾ ത്വരിതപ്പെടുത്തുമെന്നും വിപണി പ്രതീക്ഷിക്കുന്നു.

രാജ്യത്തെ ഏറ്റവും മികച്ച സ്കൂളായ സിയോൾ നാഷണൽ യൂണിവേഴ്സിറ്റിയിൽ നിന്ന് കിഴക്കൻ ഏഷ്യൻ ചരിത്രത്തിൽ ബിരുദവും ജപ്പാനിലെ കെയോ യൂണിവേഴ്സിറ്റിയിൽ നിന്ന് ബിരുദാനന്തര ബിരുദവും നേടിയ ലീ 1991-ൽ ഒരു എക്‌സിക്യൂട്ടീവായാണ് സാംസങ് ഇലക്‌ട്രോണിക്‌സിൽ ചേർന്നത്. തുടർന്ന് 2012-ൽ അദ്ദേഹത്തിന് വൈസ് ചെയർമാനായി സ്ഥാനക്കയറ്റം ലഭിച്ചു.

പുതിയ ചെയർമാൻ സാംസങ് ഇലക്‌ട്രോണിക്‌സിന്റെ 1.63% ഉം ഗ്രൂപ്പിന്റെ ഡി-ഫാക്ടോ ഹോൾഡിംഗ് കമ്പനിയായ സാംസങ് സി&ടി കോർപ്പറേഷന്റെ 18.13% ഉം ഓഹരി കൈവശം വച്ചിട്ടുണ്ട്. ബ്ലൂംബെർഗ് ബില്യണയേഴ്‌സ് ഇൻഡക്‌സ് പ്രകാരം ലീയുടെ ആസ്തി ഏകദേശം 5.9 ബില്യൺ ഡോളറാണ്.

X
Top