എൽപിജി സിലിണ്ടർ വില വീണ്ടും വെട്ടിക്കുറച്ച് പൊതുമേഖലാ എണ്ണക്കമ്പനികൾകൊച്ചി മെട്രോയുടെ വായ്പയ്ക്ക് സര്‍ക്കാർ അനുമതി വൈകുന്നുഇന്ത്യയുടെ പ്രധാന കല്‍ക്കരി ദാതാവായി റഷ്യഇലക്ട്രോണിക്‌സ് പാര്‍ട്ട്‌സ് നിര്‍മ്മാണത്തിനായി 600 മില്യണ്‍ ഡോളര്‍ പദ്ധതി ആവിഷ്‌ക്കരിച്ച് ആന്ധ്ര പ്രദേശ്ആര്‍ബിഐ പലിശ നിരക്ക് കുറയ്ക്കാന്‍ തയ്യാറാകില്ലെന്ന് സാമ്പത്തിക വിദഗ്ധര്‍

അമേരിക്കയില്‍ നിയമനടപടികള്‍ നേരിടാനൊരുങ്ങി ബാങ്ക്മാന്‍ ഫ്രൈഡ്

ന്യൂയോര്‍ക്ക്: വഞ്ചനാക്കുറ്റങ്ങള്‍ നേരിടുന്നതിനായി സാം ബാങ്ക്മാന്‍ ഫ്രൈഡ് അമേരിക്കയിലേയ്ക്ക്.ഈ മാസം 12 നാണ് ബഹ്‌മാസില്‍ വച്ച് എഫ്ടിഎക്‌സ് സ്ഥാപകനായ ഫ്രൈഡ് അറസ്റ്റിലാകുന്നത്. അമേരിക്കയ്ക്ക് കൈമാറുന്നതിനെതിരെ പോരാടുമെന്ന് ബാങ്ക്മാന്‍-ഫ്രൈഡ് ആദ്യം പറഞ്ഞുവെങ്കിലും തീരുമാനം മാറ്റാന്‍ മുന്‍ കോടീശ്വരന്‍ പിന്നീട് തയ്യാറായി.

എഫ്ടിഎക്‌സ് ആസ്ഥാനവും ഫ്രൈഡ് താമസിക്കുന്നതും ബഹ്‌മാസിലാണ്. കടം കൊടുക്കുന്നവരെയും നിക്ഷേപകരെയും തെറ്റിദ്ധരിപ്പിക്കുക, കള്ളപ്പണം വെളുപ്പിക്കാന്‍ ഗൂഢാലോചന നടത്തുക,യു.എസ് കാമ്പെയ്ന്‍ ഫിനാന്‍സ് നിയമങ്ങള്‍ ലംഘിക്കല്‍ തുടങ്ങിയ കുറ്റകൃത്യങ്ങളാണ് ബാങ്ക്മാന്‍ ഫ്രൈഡിനെതിരെ ആരോപിക്കപ്പെടുന്നത്.

നിക്ഷേപകര്‍ പണം പിന്‍വലിച്ചതിനെ തുടര്‍ന്ന് ഇയാള്‍ സ്ഥാപിച്ച ക്രിപ്‌റ്റോഎക്‌സ്‌ചേഞ്ച്, എഫ്ടിഎക്‌സ് നവംബറില്‍ തകര്‍ച്ച വരിച്ചിരുന്നു. ഹെഡ്ജ് ഫണ്ടായ അലമേഡ റിസര്‍ച്ചിലെ നഷ്ടം നികത്താന്‍ എഫ്ടിഎക്‌സ ഉപഭോക്തൃ നിക്ഷേപങ്ങളില്‍ നിന്ന് കോടിക്കണക്കിന് ഡോളര്‍ ഫ്രൈഡ് മോഷ്ടിച്ചതായി ആരോപണമുയര്‍ന്നു. എഫ്ടിഎക്‌സിലെ റിസ്‌ക്ക് മാനേജ്‌മെന്റ് പാളിച്ചകള്‍ സമ്മതിക്കാന്‍ ഫ്രൈഡ് തയ്യാറായിട്ടുണ്ട്.

എന്നാല്‍ ക്രിമിനല്‍ കുറ്റങ്ങള്‍ അദ്ദേഹം നിഷേധിക്കുകയാണ്.ശതകോടീശ്വരനും യുണൈറ്റഡ് സ്റ്റേറ്റ്സിലെ സ്വാധീനമുള്ള വ്യക്തിത്വവുമായിരുന്നു 30 കാരനായ ക്രിപ്റ്റോ മുഗള്‍ ഇതുവരെ.

X
Top