സമ്പദ് വ്യവസ്ഥയുടെ വീണ്ടെടുപ്പിന് വരുമാന വര്‍ദ്ധനവ് അനിവാര്യം- സാമ്പത്തിക വിദഗ്ധര്‍വിലക്കയറ്റത്തിൽ 6-ാം മാസവും ഒന്നാമതായി കേരളംരാജ്യം ജിഎസ്ടി മേക്ക് ഓവറിലേക്ക്; പരിഷ്കാരത്തിന് പ്രധാനമന്ത്രിയുടെ ഓഫിസിന്റെ പച്ചക്കൊടിഇന്ത്യൻ കയറ്റുമതി ജൂണിൽ 3,514 കോടി ഡോളറിലെത്തിഉത്പന്നങ്ങളുടെ എംആര്‍പി സംവിധാനത്തിൽ പുനക്രമീകരണം വരുത്തിയേക്കും

പ്രധാന നഗരങ്ങളിലെ ആഡംബര ഭവന വില്‍പ്പന 151 ശതമാനം ഉയര്‍ന്നു

ന്യൂഡല്‍ഹി: റിയല്‍ എസ്റ്റേറ്റ് കണ്‍സള്‍ട്ടന്റ് സിബിആര്‍ഇയുടെ റിപ്പോര്‍ട്ട് അനുസരിച്ച് 2023 ജനുവരി-മാര്‍ച്ച് പാദത്തില്‍ ആഡംബര ഭവന വില്‍പ്പന 151 ശതമാനം വര്‍ദ്ധിച്ചു. ആഢംബര ഭവന വില്‍പനയില്‍ 216 ശതമാനം വളര്‍ച്ചയോടെ ഡല്‍ഹി-എന്‍സിആര്‍ മുന്നിട്ടുനില്‍ക്കുന്നു. ഡല്‍ഹി-എന്‍സിആറിന് പുറമെ, മുംബൈ, ഹൈദരാബാദ്, പൂനെ, കൊല്‍ക്കത്ത എന്നിവയുള്‍പ്പെടെയുള്ള നഗരങ്ങളിലും ഉയര്‍ന്ന നിലവാരമുള്ള യൂണിറ്റുകള്‍ക്ക് ഉയര്‍ന്നഡിമാന്റുണ്ടായി.

എന്നിരുന്നാലും, ബെംഗളൂരുവിലെ ആഡംബര വില്‍പ്പന മാറ്റമില്ലാതെ തുടര്‍ന്നു. ‘2023 ജനുവരി-മാര്‍ച്ച് മാസങ്ങളില്‍ മൊത്തം 78,000 ഭവന യൂണിറ്റുകളാണ് വില്‍പന നടത്തിയത്. ഈ കാലയളവില്‍ ഏകദേശം 81,000 യൂണിറ്റുകള്‍ ലോഞ്ച് ചെയ്യപ്പെട്ടപ്പോള്‍ ഇതില്‍ 49 ശതമാനം മിഡ് എന്‍ഡ് വിഭാഗത്തില്‍ പെട്ടവയാണ്. തുടര്‍ന്ന് താങ്ങാനാവുന്ന / ബജറ്റ് പ്രോജക്റ്റുകള്‍’ റിപ്പോര്‍ട്ട് പറയുന്നു.

മാര്‍ച്ചില്‍ അവസാനിച്ച പാദത്തില്‍ മുംബൈയില്‍ മൊത്തം ഭവന വില്‍പ്പന 44 ശതമാനവും ഹൈദരാബാദില്‍ 800 ശതമാനവും കൊല്‍ക്കത്തയില്‍ 100 ശതമാനവും പൂനെയില്‍ 13 മടങ്ങും ഉയര്‍ന്നു. മുംബൈ, പൂനെ, ഡല്‍ഹി-എന്‍സിആര്‍ എന്നിവിടള്‍ യൂണിറ്റുകളുടെ വില്‍പ്പനയുടെ 62 ശതമാനം വഹിക്കുന്നു.

മൊത്തം ഭവന യൂണിറ്റുകളുടെ എണ്ണത്തില്‍ മുംബൈ (19,000 യൂണിറ്റ്), പൂനെ (18,000 യൂണിറ്റ്), ഡല്‍ഹി-എന്‍സിആര്‍ (11,600 യൂണിറ്റ്), ബെംഗളൂരു (11,500 യൂണിറ്റ്) എന്നിവയാണ് മുന്നില്‍. പകര്‍ച്ചവ്യാധിക്ക് ശേഷം ആഡംബര ഭവനങ്ങള്‍ വാങ്ങുന്നതിന് ജനങ്ങള്‍ മുന്‍ഗണനനല്‍കുന്നു.

X
Top