ഇന്ത്യന്‍ ആഭരണ കയറ്റുമതിയിൽ കുതിപ്പ്സംസ്ഥാനത്തെ റിയൽ എസ്റ്റേറ്റ് വിപണിയിൽ ആവേശം2025ൽ ഇന്ത്യ ജപ്പാനെ മറികടക്കുമെന്ന് ഐഎംഎഫ്ധനകാര്യ അച്ചടക്കം: ഇന്ത്യയെ പ്രശംസിച്ച് ഐഎംഎഫ്കടപ്പത്രങ്ങളിൽ നിന്ന് വിദേശ നിക്ഷേപകരുടെ പിന്മാറ്റം

718.87 കോടി രൂപയുടെ വരുമാനം രേഖപ്പെടുത്തി സലാസർ ടെക്‌നോ എഞ്ചിനീയറിംഗ്

മുംബൈ: സലാസർ ടെക്‌നോ എഞ്ചിനീയറിംഗ് ലിമിറ്റഡ് അതിന്റെ 2022 സാമ്പത്തിക വർഷത്തിലെ ഫലങ്ങൾ പ്രഖ്യാപിച്ചു. 2022 മാർച്ച് 31 ന് അവസാനിച്ച വർഷത്തിൽ പ്രവർത്തനങ്ങളിൽ നിന്നുള്ള മൊത്തം വരുമാനം 20.5 ശതമാനം വർധനവ് രേഖപ്പെടുത്തി 718.87 കോടി രൂപയായി ഉയർന്നതായി കമ്പനി അറിയിച്ചു. മുൻ സാമ്പത്തിക വർഷത്തിൽ പ്രവർത്തന വരുമാനം 596.59 കോടി രൂപയായിരുന്നു. അതേപോലെ, 2022 സാമ്പത്തിക വർഷത്തിൽ സ്ഥാപനത്തിന്റെ നികുതിക്ക് ശേഷമുള്ള ലാഭം (PAT) 7.2 ശതമാനം വർധിച്ച് 32.18 കോടി രൂപയായി, മുൻ വർഷം ഇത് 30.02 കോടി രൂപയായിരുന്നു. എന്നാൽ, അവലോകന കാലയളവിൽ പ്രവർത്തന ലാഭം മുൻ വർഷത്തെ 43.86 കോടിയിൽ നിന്ന് 42.25 കോടി രൂപയായി കുറഞ്ഞു.

വാർഷിക അടിസ്ഥാനത്തിൽ കമ്പനി 2021-22 സാമ്പത്തിക വർഷത്തിൽ 11.01 ഇപിഎസ് റിപ്പോർട്ട് ചെയ്തു. 2021-22 സാമ്പത്തിക വർഷത്തിന്റെ നാലാം പാദത്തിൽ പ്രവർത്തനങ്ങളിൽ നിന്നുള്ള വരുമാനം 212.28 കോടി രൂപയാണെന്ന് സലാസർ ടെക്‌നോ പറഞ്ഞു. വരുമാന പ്രഖ്യാപനത്തോടെ, കമ്പനിയുടെ ബോർഡ് ഒരു ഓഹരിക്ക് 1 രൂപ അന്തിമ ലാഭവിഹിതം പ്രഖ്യാപിച്ചു.

X
Top