
കൊച്ചി: ജ്വല്ലറി ഗ്രൂപ്പായ സഫ ഗോൾഡ് ആൻഡ് ഡയമണ്ട്സ്, ആഗോള വിപണി ലക്ഷ്യമിട്ടുള്ള സുപ്രധാന വിപുലീകരണ പദ്ധതികൾ പ്രഖ്യാപിച്ചു. നിലവിൽ ഇന്ത്യ, യു എ ഇ, സൗദി അറേബ്യ എന്നിവിടങ്ങളിൽ സാന്നിധ്യമുള്ള ഗ്രൂപ്പ് അടുത്ത അഞ്ച് വർഷത്തിനുള്ളിൽ ആഗോളതലത്തിൽ 100 ജ്വല്ലറികൾ എന്ന ബൃഹത്തായ ലക്ഷ്യമാണ് പ്രഖ്യാപിച്ചിരിക്കുന്നത്. 35 വർഷത്തെ വിശ്വസ്‌ത പാരമ്പര്യമുള്ള സഫ ഗ്രൂപ്പ് 2030-ഓടെയാണ് ഈ വിപുലീകരണം പൂർത്തിയാക്കാൻ ലക്ഷ്യമിടുന്നത്.
വിപുലീകരണ പദ്ധതിയുടെ ആദ്യപടിയായി, സഫ ജ്വല്ലറി, ക്ലാരസ് ഡിസൈനർ ജ്വല്ലറി എന്നീ ബ്രാൻഡുകളെ ‘സഫ ഗോൾഡ് & ഡയമണ്ട്സ്’ എന്ന ഒറ്റ ബ്രാൻഡിന് കീഴിൽ കൊണ്ടുവരും. ബ്രാൻഡ് അംബാസിഡർ ബേസിൽ ജോസഫ് പുതിയ ലോഗോ പുറത്തിറക്കി. ക്ലാരസിനെ പ്രത്യേക ലൈഫ്‌സ്‌റ്റൈൽ ജ്വല്ലറി ബ്രാൻഡായി ഉയർത്തും. ഈ ബ്രാൻഡ് നവീകരണം വഴി ഇന്ത്യയിലും അന്താരാഷ്ട്ര വിപണിയിലും സഫയുടെ സാന്നിധ്യം ശക്തമാക്കും. ആഗോള വിപണി ലക്ഷ്യമിട്ടുള്ള വളർച്ച, ഇന്ത്യയിലെ പ്രധാന നഗരങ്ങൾക്കൊപ്പം അന്താരാഷ്ട്ര വിപണി കൂടി ലക്ഷ്യമിട്ടുള്ള വളർച്ചാ പദ്ധതിയാണ് സഫ തയ്യാറാക്കിയിട്ടുള്ളത്.
ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ജെംസ് ആൻഡ് ജ്വല്ലറിയുടെ സഹകരണത്തോടെ, ആഗോളനിലവാരത്തിലുള്ള നവീന ഡിസൈനുകളും നൂതന ആശയങ്ങളും ഉപഭോക്താക്കൾക്ക് തുടർന്നും ലഭ്യമാക്കാൻ ഈ വിപുലീകരണം സഹായിക്കുമെന്ന് സഫ ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടർ കെ ടി എം എ സലാം വാർത്താ സമ്മേളനത്തിൽ പറഞ്ഞു. സഫ ഗ്രൂപ്പ് സിഇഒ കെ എം മുഹമ്മദ് ഇജാസ്, ഡയറക്ടർമാരായ കെ ടി നാസർ, കെ ടി മുഹമ്മദ് ഹനീഫ, സംവിധായകൻ ശ്രീകുമാർ മേനോൻ എന്നിവരും വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.





