എട്ടാം ശമ്പള കമ്മീഷന്‍ ഉടന്‍വ്യാപാര കരാർ: കാറ്, വൈൻ, മെഡിക്കൽ ഉപകരണങ്ങൾ എന്നിവയുടെ വില കുറയുംഇന്ത്യ – ഇയു വ്യാപാര കരാർ: അടിമുടി മാറാൻ ആഗോള വ്യാപാരം2026ലെ സാമ്പത്തിക സര്‍വേ നാളെ അവതരിപ്പിക്കുംവിഴിഞ്ഞത്ത് എത്തുന്നത് 16,000 കോടി രൂപയുടെ വികസനം

ശബരിപ്പാതയ്ക്ക് കിട്ടിയ 100 കോടി മടക്കി

കൊച്ചി: കഴിഞ്ഞ കേന്ദ്രബജറ്റില് അങ്കമാലി-എരുമേലി ശബരി റെയില്പദ്ധതിക്ക് അനുവദിച്ച 100 കോടിരൂപ റെയില്വേ ബോര്ഡിലേക്ക് മടക്കി. ബജറ്റില് പ്രഖ്യാപിച്ചെങ്കിലും നിബന്ധനകള്പാലിച്ച് സജീവമായ പദ്ധതികള്ക്കേ പണം ചെലവഴിക്കാനാവൂ എന്നാണ് ചട്ടം.

നാലുവര്ഷം മുന്പ് മരവിപ്പിച്ച പദ്ധതിയാണ് ശബരിപ്പാത. ഇക്കാര്യം സൂചിപ്പിച്ചാണ് റെയില്വേ പണംമടക്കിയത്. പദ്ധതി മരവിപ്പിച്ച ഉത്തരവ് പ്രാബല്യത്തിലുള്ളതിനാല് ബജറ്റില് എത്ര പണം കിട്ടിയാലും വിനിയോഗിക്കാനാവില്ലെന്ന് അന്നുതന്നെ പലരും ചൂണ്ടിക്കാട്ടിയിരുന്നു.

മരവിപ്പിച്ച ഉത്തരവ് റദ്ദാക്കണമെന്ന് പലതലങ്ങളില് ആവശ്യവും ഉയര്ന്നിരുന്നു.

ശബരി റെയില് പദ്ധതിയുടെ ചെലവിന്റെ പകുതി തുക വഹിക്കുമെന്ന് കേരളം രേഖാമൂലം ഉറപ്പുനല്കണമെന്ന് റെയില്വേ കഴിഞ്ഞമാസം സംസ്ഥാനത്തിന് കത്തയച്ചിരുന്നു. ഇതിന് സംസ്ഥാനം ഇനിയും മറുപടി നല്കിയിട്ടില്ല.

3810 കോടി രൂപയുടെ പുതിയ എസ്റ്റിമേറ്റ് കത്തിനൊപ്പം നല്കാനാണ് റെയില്വേയുടെ നിര്ദേശം.

ചെലവ് പങ്കിടാന് നേരത്തേതന്നെ സംസ്ഥാനം സമ്മതിച്ചിട്ടുണ്ട്. ഇതിനായി ബജറ്റില് കിഫ്ബി വഴി 2000 കോടിരൂപ വകയിരുത്തുകയും ചെയ്തിരുന്നു.

X
Top