എല്‍പിജി പ്രതിസന്ധി ടൂറിസം മേഖലയ്ക്കും തിരിച്ചടിയാകുന്നുപരുത്തി വിപണിയില്‍ റെക്കോര്‍ഡ് കുതിപ്പ്; സംഭരണം 104 ലക്ഷം ബെയ്‌ലുകള്‍ കടന്നുവിലക്കയറ്റത്തോത് ഏറ്റവും കൂടുതലുള്ള സംസ്ഥാനങ്ങളിൽ കേരളം മൂന്നാമത്യുദ്ധത്തില്‍ ചിറകറ്റ് ആഗോള വ്യോമയാന മേഖല; ഗള്‍ഫ് വ്യോമപാതകളില്‍ കടുത്ത നിയന്ത്രണംഫെബ്രുവരിയിൽ പണപ്പെരുപ്പം ഉയർന്നു

ഇന്ത്യയുടെ പ്രധാന കല്‍ക്കരി ദാതാവായി റഷ്യ

മുംബൈ: സാമ്പത്തികവര്‍ഷം 2022 ല്‍ റഷ്യ ഇന്ത്യയുടെ ഏറ്റവും വലിയ ക്രൂഡ് ഓയില്‍ ദാതാവായി. ഇപ്പോള്‍ കല്‍ക്കരിയുടെ കാര്യത്തിലും സമാന പ്രവണതയാണ് ദൃശ്യമാകുന്നത്.

ഇന്ത്യയിലേയ്ക്ക് കല്‍ക്കരി എത്തിക്കുന്നതില്‍ നിലവില്‍ യുഎസിനൊപ്പമാണ് റഷ്യയുടെ സ്ഥാനം. രാജ്യത്തിന്റെ മൊത്തം കല്‍ക്കരി ഇറക്കുമതിയുടെ 13.7 ശതമാനം യുഎസ് സാധ്യമാക്കുമ്പോള്‍ 13.4 ശതമാനമാണ് റഷ്യയുടെ പങ്ക്.

മാത്രമല്ല, മറ്റ് മേഖലകളിലും ഇന്ത്യ-റഷ്യ സഹകരണം ശക്തമാകുകയാണ്. 2019 തൊട്ട് 2023 വരെയുള്ള കാലയളവില്‍ ഇന്ത്യയുടെ പ്രതിരോധ ആവശ്യങ്ങളുടെ 36 ശതമാനവും നിവര്‍ത്തിച്ചത് റഷ്യയാണെന്ന് റിപ്പോര്‍ട്ട് പറയുന്നു.

അതേസമയം പ്രതിരോധ രംഗത്ത് യുഎസിന്റെ പങ്ക് 13 ശതമാനത്തില്‍ നിന്നും 8 ശതമാനമായി കുറഞ്ഞു. ഇന്ത്യ-റഷ്യ ബന്ധം ശക്തമാകുന്നതില്‍ പ്രസിഡന്റ് ട്രമ്പ് അസ്വസ്ഥനാണ്.

ഇതിന്റെ പേരില്‍ ഇന്ത്യയ്‌ക്കെതിരെ പിഴ ചുമത്താന്‍ വ്യാഴാഴ്ച അദ്ദേഹം തയ്യാറായിരുന്നു.

X
Top