ദീപാവലി ആഘോഷം: ശിവകാശിയിൽ വിറ്റഴിച്ചത് 7000 കോടിയുടെ പടക്കംകേരളത്തിന്‍റെ വ്യാവസായിക വികസന രൂപരേഖ രൂപപ്പെടുത്താൻ വ്യവസായ സെമിനാര്‍കേരളത്തെ സമ്പൂർണ വിജ്ഞാന സമ്പദ്‌വ്യവസ്ഥയായി മാറ്റുകയാണ് ലക്ഷ്യമെന്ന് സജി ചെറിയാൻഇന്ത്യയെ ആഗോള മാരിടൈം ശക്തിയാകാൻ ഷിപ്പ് ബിൽഡിംഗ് സമ്മിറ്റ്ദീപാവലി വില്‍പ്പന 6.05 ലക്ഷം കോടി രൂപയുടെ റെക്കോര്‍ഡ് ഉയരത്തിലെന്ന് ധനമന്ത്രി നിര്‍മ്മല സീതാരാമന്‍

ഇന്ത്യയിലേയ്ക്കുള്ള ക്രൂഡ് ഓയില്‍ ഇറക്കുമതിയിൽ റഷ്യ ഒന്നാമത്

ന്യൂഡൽഹി: വന് തോതിലുള്ള വിലക്കിഴിവ് നേട്ടമാക്കി ഇന്ത്യ. ഇതാദ്യമായി രാജ്യത്തേയ്ക്ക് അസംസ്കൃത എണ്ണ ഇറക്കുമതി ചെയ്യുന്ന രാജ്യങ്ങളില് റഷ്യ ഒന്നാമതെത്തി. സൗദി അറേബ്യയെയും ഇറാഖിനെയും മറികടന്നാണ് ഇറക്കുമതി വിഹിതത്തിലെ വര്ധനവെന്ന് എനര്ജി കാര്ഗോ ട്രാക്കറായ വോര്ടെക്സ് പറയുന്നു.

പ്രതിദിനം 9,46,000 ബാരല് വീതമാണ് ഒക്ടോബറില് റഷ്യയില് നിന്ന് ഇന്ത്യ അസംസ്കൃത എണ്ണ ഇറക്കുമതി ചെയ്തത്. ഇതോടെ രാജ്യത്തെ മൊത്തം ആവശ്യത്തിന്റെ 22ശതമനമായി റഷ്യയുടെ വിഹിതം. ഇറാഖിന്റേത് 20.5ശതമാനവും സൗദിയുടേത് 16 ശതതമാനവുമായി കുറയുകയും ചെയ്തു.

മൊത്തത്തിലുള്ള അസംസ്കൃത എണ്ണ ഇറക്കുമതിയില് സെപ്റ്റംബറിനെ അപേക്ഷിച്ച് ഒക്ടോബറില് അഞ്ചുശതമാനം വര്ധനവുണ്ടായിട്ടുണ്ട്. റഷ്യയില് നിന്നുള്ള ഇറക്കുമതിയിലുണ്ടായ വര്ധന എട്ടുശതമാനമാണ്. ഇതോടെ ഇതാദ്യമായി യൂറോപ്യന് യൂണിയനേക്കാള് കൂടുതല് റഷ്യന് ക്രൂഡ് കടല് വഴി ഇറക്കുമതി ചെയ്യുന്ന രാജ്യമായി ഇന്ത്യ. പ്രതിദിനം പത്ത് ലക്ഷം ബാരല് ഇറക്കുമതി ചെയ്യുന്ന ചൈനയാണ് മുന്നില്.

യുക്രൈന് അധിനിവേശത്തെതുടര്ന്ന് വന് വിലക്കിഴിവില് ക്രൂഡ് വാഗ്ദാനം ചെയ്തതാണ് ഇന്ത്യ നേട്ടമാക്കിയത്. മൊത്തം ഇറക്കുമതിയുടെ ഒരുശതമാനത്തില് താഴെമാത്രമായിരുന്നു 2021ല് റഷ്യയില് നിന്നുള്ള ഇറക്കുമതി വിഹിതം. രാജ്യത്തേയ്ക്കുള്ള എണ്ണ ഇറക്കുമതിയില് സൗദിയായിരുന്നു സെപ്റ്റംബറില് മുന്നില്. ഇറാഖും യുഎഇയും മൂന്നും നാലും സ്ഥാനത്തുമായിരുന്നു. അഞ്ചാം സ്ഥാനത്താകട്ടെ യുഎസുമായിരുന്നു.

യുദ്ധവും പാശ്ചാത്യ രാജ്യങ്ങളുടെ ഉപരോധവും ആഗോള വിപണിയില് ക്രൂഡ് ഓയില് വില ഉയര്ത്തിയെങ്കിലും വിലകുറച്ചുനല്കി വിപണി പിടിക്കാനുള്ള തത്രപ്പാടിലായിരുന്നു റഷ്യ. വിലക്കുറവില് റഷ്യന് ക്രൂഡ് വാങ്ങിയതിനെ സര്ക്കാര് ന്യായീകരിക്കുകയും ചെയ്തു.

വിപണിയിലെ തടസ്സംമൂലം ബാരലിന് 200 ഡോളറിലേറെ വില കുതിക്കുമായിരുന്നുവെന്നാണ് പെട്രോളിയം മാന്ത്രാലയം പറയുന്നത്. രാജ്യത്തിന്റെ ആവശ്യം നിറവേറ്റാന് വിലക്കുറവില് എവിടെനിന്ന് ലഭിച്ചാലും വാങ്ങുമെന്നാണ് സര്ക്കാരിന്റെ നിലപാട്.

X
Top