ബജറ്റിൽ എൽപിജി സബ്‌സിഡിയായി 40000 കോടി ആവശ്യപ്പെട്ട് എണ്ണക്കമ്പനികൾകേരളത്തിന്റെ പൊതുകടവും ബാധ്യതകളും 4.15 ലക്ഷം കോടിപ്രത്യക്ഷ നികുതി വരുമാനത്തിൽ വൻ കുതിപ്പ്; കേന്ദ്രബജറ്റിൽ ആശ്വാസ തീരുമാനം പ്രതീക്ഷിച്ച് ബിസിനസ് ലോകംസംസ്ഥാനത്ത് മൂലധന നിക്ഷേപം കുറയുന്നുനികുതി കുറച്ച് ഉപഭോഗം ഉയർത്താൻ കേന്ദ്ര ധനമന്ത്രി

പലിശ നിരക്ക് കുത്തനെ ഉയർത്തി റഷ്യൻ കേന്ദ്ര ബാങ്ക്

മോസ്കോ: യുക്രൈൻ അധിനിവേശത്തെ തുടർന്നുണ്ടായ സാമ്പത്തിക പ്രതിസന്ധി നേരിടുന്നതിന് സെൻട്രൽ ബാങ്ക് ഒഫ് റഷ്യ പലിശ നിരക്ക് കുത്തനെ ഉയർത്തി. 350 ബേസിസ് പോയിന്റ് വർദ്ധിപ്പിച്ച് അടിസ്ഥാന പലിശ നിരക്ക് 12 ശതമാനമാക്കി.

പണപ്പെരുപ്പം പിടിച്ചുനിർത്താനും റൂബിളിനെ ശക്തിപ്പെടുത്തുന്നതിനുമാണ് പലിശ നിരക്ക് ഉയർത്തിയത് എന്നാണ് കേന്ദ്രബാങ്കിന്റെ വിശദീകരണം.

യുക്രൈൻ അധിനിവേശത്തെ തുടർന്നാണ് റൂബിളിന്റെ മൂല്യം താഴ്ന്ന നിലവാരത്തിലേക്ക് എത്തിയത്. ഒരു ഡോളർ വാങ്ങാൻ 101 റൂബിൾ നൽകണമെന്ന തരത്തിലേക്കാണ് റഷ്യൻ കറൻസിയുടെ മൂല്യം താഴ്ന്നത്.

ഈ വർഷം മുഴുവനും റഷ്യയുടെ വ്യാപാര സന്തുലനം കുറയുന്നതിനാൽ റൂബിൾ സമ്മർദ്ദത്തിലാണ്. കയറ്റുമതി വരുമാനം കുറയുകയും ഇറക്കുമതി വർദ്ധിപ്പിക്കുകയും ചെയ്തു, ഇത് 70 ഡോളറിന് സമീപമുള്ള നിലവാരത്തിൽ നിന്ന് 28 ശതമാനം ഇടിവ് വരുത്തി.

റഷ്യ സൈനിക ചെലവ് വർദ്ധിപ്പിച്ചതും ഊർജ്ജ കയറ്റുമതിയുമായി ബന്ധപ്പെട്ട് പാശ്ചാത്യ രാജ്യങ്ങളുടെ ഉപരോധവുമാണ് റൂബിളിന്റെ മൂല്യം താഴാൻ പ്രധാന കാരണം.

2022 മാർച്ചിൽ ഇത് യുഎസ് ഡോളറിനെതിരെ 120 എന്ന റെക്കോർഡ് താഴ്ന്ന നിലയിലെത്തിയിരുന്നു, എന്നാൽ കുറച്ച് മാസങ്ങൾക്ക് ശേഷം ഏഴ് വർഷത്തെ ഏറ്റവും ഉയർന്ന നിലയിലേക്ക് കുതിച്ചു.

കൂടാതെ, റൂബിളിനെ സ്ഥിരപ്പെടുത്താൻ ലക്ഷ്യമിട്ട് 2023-ന്റെ ശേഷിക്കുന്ന കാലയളവിൽ ആഭ്യന്തര വിപണിയിൽ വിദേശ കറൻസി വാങ്ങുന്നത് നിർത്താൻ സെൻട്രൽ ബാങ്ക് അടുത്തിടെ തീരുമാനിച്ചു.

ഉത്പാദനത്തേക്കാൾ ആവശ്യകത ഉയർന്നതാണ് പണപ്പെരുപ്പ നിരക്ക് ഉയരാൻ കാരണമെന്ന് കേന്ദ്രബാങ്ക് അറിയിച്ചു.

പണപ്പെരുപ്പനിരക്കിന് പുറമേ, ഇറക്കുമതിയുടെ ആവശ്യകത വർധിച്ചതിനെ തുടർന്ന് റൂബിളിന്റെ മൂല്യത്തെ ബാധിച്ചതും പലിശനിരക്ക് ഉയർത്താൻ മറ്റൊരു കാരണമാണെന്നും കേന്ദ്രബാങ്ക് അറിയിച്ചു.

X
Top