പ്രതിരോധ കയറ്റുമതിയില്‍ രാജ്യത്തിന് റെക്കോര്‍ഡ് തിളക്കം12 ദിവസത്തിനിടെ രാജ്യത്ത് വിതരണം ചെയ്തത് 6.6 ലക്ഷം ‘ഛോട്ടു’ സിലിണ്ടറുകൾഇന്ത്യ ആയുധങ്ങൾ വിറ്റത് അമേരിക്കയും ഇസ്രായേലും അടക്കം രാജ്യങ്ങൾക്ക്പശ്ചിമേഷ്യൻ സംഘർഷത്തിൽ ഇന്ത്യയിലെ കോണ്ടം വ്യവസായം പ്രതിസന്ധിയിൽക്രിട്ടിക്കൽ പെട്രോകെമിക്കൽ ഉൽപ്പന്നങ്ങളുടെ ഇറക്കുമതി തീരുവ ഒഴിവാക്കി

ഡോളറിനും യുറോക്കും പകരം രൂപ വാങ്ങാൻ റഷ്യ

മോസ്കോ: ചൈനയുടെ യുവാൻ, ഇന്ത്യയുടെ രൂപ, തുർക്കിയുടെ ലിറ എന്നീ കറൻസികൾ വാങ്ങാൻ റഷ്യ. വെൽത്ത് ഫണ്ടിലേക്കായാണ് റഷ്യ കറൻസി സ്വരൂപിക്കുന്നത്. എണ്ണവിറ്റ് കിട്ടിയ അധിക തുക ഉപയോഗപ്പെടുത്തുന്നതിനായാണ് റഷ്യയുടെ നീക്കം.

ചരിത്രത്തിലാദ്യമായാണ് വെൽത്ത് ഫണ്ടിലേക്കായി വിവിധ രാജ്യങ്ങളുടെ കറൻസികൾ വാങ്ങാനുള്ള നീക്കത്തിന് റഷ്യ തുടക്കമിടുന്നത്. ഉപരോധം നിലനിൽക്കുന്നതിനാൽ ഡോളറും യുറോയും വാങ്ങുന്നതിന് റഷ്യക്ക് മുന്നിൽ പരിമിതികളുണ്ട്. ഇതോടെയാണ് സൗഹൃദ രാജ്യങ്ങളുടെ കറൻസി വാങ്ങുന്നതിനായി റഷ്യ ചർച്ചകൾ ആരംഭിച്ചത്.

നേരത്തെ അധിക വിൽപനയിലൂടെ ലഭിച്ച പണം കറൻസികളിൽ നിക്ഷേപിക്കാൻ കമ്പനികളെ അനുവദിക്കണമെന്ന് റഷ്യൻ സർക്കാറിനോട് കേന്ദ്രബാങ്ക് ശിപാർശ ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് രൂപയടക്കമുള്ള സൗഹൃദ രാജ്യങ്ങളുടെ കറൻസി വാങ്ങാനുള്ള നീക്കത്തിന് റഷ്യ തുടക്കമിട്ടിരിക്കുന്നത്.

X
Top