കുതിച്ചുയർന്ന് വിഴിഞ്ഞം തുറമുഖം; ഒരു വർഷത്തിനിടെ എത്തിയത് 392 കപ്പലുകൾ, കൈകാര്യം ചെയ്തത് 8.3 ലക്ഷം കണ്ടെയ്നറുകൾടോള്‍ പിരിവ് വേഗത കൂട്ടാന്‍ നടപടിയുമായി ദേശീയപാത അതോറിട്ടിരാജ്യത്ത് ചെറുകിട ഇടത്തരം വ്യവസായ സംരംഭങ്ങള്‍ വലിയ പ്രതിസന്ധി നേരിടുന്നുമൂന്നുമാസം കൊണ്ട് ഫാസ്റ്റാഗ് പിരിച്ചത് 20,682 കോടിരൂപഇന്ത്യ-യുഎസ് വ്യാപാരക്കരാർ: തുടർ ചർച്ചകൾക്കായി ഇന്ത്യൻ സംഘം വീണ്ടും അമേരിക്കയിലേക്ക്

ഇന്ത്യൻ നാവികസേനയ്ക്കു പുതിയ പടക്കപ്പൽ നിർമ്മിക്കാൻ കൈകോർത്ത് റഷ്യയും യുക്രെയ്നും

മോസ്കോ: യുദ്ധത്തിനിടയിലും, ഇന്ത്യൻ നാവികസേനയുടെ യുദ്ധക്കപ്പൽ നിർമിക്കാൻ ഒരുമിച്ചു പ്രവർത്തിച്ച് റഷ്യയും യുക്രെയ്നും. 2016ൽ ഇന്ത്യ റഷ്യയ്ക്ക് ഓർഡർ നൽകിയ 2 നാവിക കപ്പലുകളിൽ ഒന്നായ ഫ്രിഗേറ്റ് – ഐഎൻഎസ് തുഷിൽ നിർമിക്കാനാണു റഷ്യയും യുക്രെയ്നും കൈകൊടുത്തത്.

പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ് തിങ്കളാഴ്ച മോസ്‌കോയിൽ എത്തിയപ്പോൾ കപ്പൽ ഇന്ത്യയ്ക്കു കൈമാറി.

കപ്പലിന്റെ പ്രാഥമിക എൻജിനുകൾ, ഗ്യാസ് ടർബൈനുകൾ എന്നിവ നിർ‌മിച്ചതു യുക്രെയ്നിലാണ്. യുക്രെയ്ന്‍ എൻജിനുള്ള യുദ്ധക്കപ്പൽ റഷ്യ ഇന്ത്യയ്‌ക്കായി നിർമിച്ചത് ഇരു രാജ്യങ്ങൾക്കും ഇന്ത്യയോടുള്ള ബന്ധം വ്യക്തമാക്കുന്നു.

റഷ്യയിൽ നിന്നുള്ള 2 കപ്പലുകൾക്ക് പുറമേ, സമാനമായ രണ്ടെണ്ണം കൂടി ഇന്ത്യയിൽ നിർമിക്കാനുള്ള തയാറെടുപ്പുകൾ ആരംഭിച്ചു. അവ ഗോവയിലെ കപ്പൽശാലയിൽ നിർമിക്കാനാണ് സാധ്യത.

ഇന്ത്യൻ നാവികസേനയിലെ ഭൂരിഭാഗം കപ്പലുകളും യുക്രെയ്ൻ കമ്പനിയായ സോറിയ-മാഷ്പ്രോക്റ്റ് നിർമിച്ച ഗ്യാസ് ടർബൈനുകളാണ് ഉപയോഗിക്കുന്നത്.

എൻജിനുകൾ യുദ്ധക്കപ്പലിൽ സ്ഥാപിക്കുന്നതിനു മുൻപ് ഇന്ത്യ ഇത് യുക്രെയ്നിൽനിന്നു വാങ്ങി റഷ്യയിൽ എത്തിക്കുകയായിരുന്നു.

X
Top