അന്താരാഷ്ട്ര വിനോദസ‍ഞ്ചാര കേന്ദ്രമായി ഉയരാൻ പാതിരാമണൽസ്വർണ വില ഇനിയും 30 ശതമാനം ഉയരുമെന്ന് വിദഗ്ധർഇന്ത്യയുടെ വളര്‍ച്ചാനിരക്ക് 7.4 ശതമാനത്തിലേക്ക് കുതിക്കുമെന്ന് ഫിച്ച്റിപ്പോ നിരക്ക് 25 ബേസിസ് പോയിന്റ് കുറച്ച് ആർബിഐസഹാറ തട്ടിപ്പ്: 6,840 കോടി തിരിച്ചുകൊടുത്തെന്ന് അമിത് ഷാ

ഗ്രാമീണ ഡിമാന്റില്‍ കുതിച്ചുചാട്ടം

മുംബൈ: മോട്ടിലാല്‍ ഓസ്വാള്‍ ഫിനാന്‍ഷ്യല്‍ സര്‍വീസസ് ലിമിറ്റഡ് (MOFSL) റിപ്പോര്‍ട്ട് പ്രകാരം നഗര അധിഷ്ഠിത ചെലവുകള്‍ ഉത്തേജിപ്പിക്കാന്‍ ലക്ഷ്യമിട്ടുള്ള സമീപകാല നയ നടപടികള്‍ ഗുണം ചെയ്തത് ഗ്രാമങ്ങള്‍ക്കാണ്. ഇന്ത്യയുടെ തിരിച്ചുവരവിന് ഊര്‍ജ്ജം നല്‍കുന്നത് ഗ്രാമീണ ഉപഭോഗമാണെന്ന് റിപ്പോര്‍ട്ട്് പറയുന്നു.

‘റൂറല്‍ റൂള്‍സ്, അര്‍ബന്‍ ഫോളോസ്’ എന്ന തലക്കെട്ടിലുള്ള റിപ്പോര്‍ട്ട് അനുസരിച്ച്, രണ്ടാംപാദ ഗ്രാമീണ ഡിമാന്റ് വളര്‍ച്ച 17 പാദങ്ങളിലെ ഉയര്‍ന്ന നിരക്കായ 7.7 ശതമാനമാണ്. കാര്‍ഷിക, കാര്‍ഷികേതര വേതനം, കാര്‍ഷിക വായ്പകള്‍,ട്രാക്ടറുകളുടെയും വളങ്ങളുടെയും വില്‍പ്പന എന്നിവയിലെ വര്‍ദ്ധനവ്, മികച്ച മണ്‍സൂണ്‍, ഉയര്‍ന്ന താങ്ങുവില (എംഎസ്പി) എന്നിവയാണ് ഗ്രാമീണ ഉപഭോഗം ഉയര്‍ത്തുന്നത്.

ഇന്‍പുട്ട് ചെലവുകള്‍ ലഘൂകരിക്കുന്നത് കാര്‍ഷിക വരുമാനത്തെ കൂടുതല്‍ ശക്തിപ്പെടുത്തി. ഇത് സുസ്ഥിരമായ ചെലവ് ശേഷി സാധ്യമാക്കി. നഗരങ്ങളിലും ഉപഭോഗം സജീവമാണ്. എഎന്‍ഐയുടെ റിപ്പോര്‍ട്ട് പ്രകാരം, വ്യക്തിഗത വായ്പാ വികാസം, പെട്രോള്‍ ഉപഭോഗം, കാര്‍ഷികേതര ഇറക്കുമതി തുടങ്ങിയ സൂചകങ്ങള്‍ പോസിറ്റീവ് മൊമന്റം നിലനിര്‍ത്തുന്നു.

ജിഎസ്ടി 2.0 നടപ്പിലാക്കലും സമീപകാല വിലക്കുറവുകളും കാരണം 2026 സാമ്പത്തിക വര്‍ഷത്തിന്റെ മൂന്നാം പാദത്തില്‍ നഗര ഡിമാന്‍ഡ് ശക്തി പ്രാപിക്കും.

X
Top