
മുംബൈ: ഡോളറിനെതിരെ 86.67 നിരക്കില്‍ രൂപ ക്ലോസ് ചെയ്തു. മുന്‍ക്ലോസിംഗിനെ അപേക്ഷിച്ച് 15 പൈസ കുറവാണിത്. ഇന്ത്യ-യുഎസ് വ്യാപാര കരാറിലെ അനിശ്ചിതത്വം, ഇക്വിറ്റി വിപണിയില്‍ നിന്നുള്ള വിദേശ നിക്ഷേപകരുടെ പിന്‍മാറ്റം, വരാനിരിക്കുന്ന ഫെഡ് റിസര്‍വിന്റെയും ബാങ്ക് ഓഫ് ജപ്പാന്റെയും മോണിറ്ററി പോളിസി മീറ്റിംഗ് എന്നിവയാണ് വിപണിയെ ബാധിച്ചത്.
ഇന്റര്‍ബാങ്ക് എക്‌സ്‌ചേഞ്ചില്‍ 86.47 നിരക്കിലായിരുന്നു ഇന്ത്യന്‍ കറന്‍സി വ്യാപാരം തുടങ്ങിയത്. പിന്നീട് 86.40 എന്ന ഇന്‍ട്രാഡേ ഉയരം കുറിച്ചെങ്കിലും 86.67 നിരക്കില്‍ ക്ലോസ് ചെയ്തു.
ഡോളര്‍ സൂചിക 0.54 ശതമാനമുയര്‍ന്ന് 98.7 നിരക്കിലെത്തിയിട്ടുണ്ട്. ബ്രെന്റ് ക്രൂഡ് 0.85 ശതമാനമുയര്‍ന്ന് 69.02 ഡോളറിലാണുള്ളത്.