മുംബൈ: തുടക്കത്തിലെ നേട്ടങ്ങള്‍ തിരുത്തിയ രൂപ ഡോളറിനെതിരെ 10 പൈസ നഷ്ടത്തില്‍ ക്ലോസ് ചെയ്തു. 87.57 നിരക്കിലായിരുന്നു ക്ലോസിംഗ്. ഇറക്കുമതിക്കാരുടെ ഭാഗത്തുനിന്നും ഡോളറിന് ഡിമാന്റ് ഏറിയതോടെയാണിത്.
ക്രൂഡ് ഓയില്‍ വില ഉയര്‍ന്നതും ഇറക്കുമതിക്കാര്‍ക്കിടയിലെ ഡോളര്‍ ഡിമാന്റും വിദേശ നിക്ഷേപ സ്ഥാപനങ്ങള്‍ ഫണ്ട് പിന്‍വലിച്ചതുമാണ് രൂപയെ ബാധിച്ചതെന്ന് ഫോറെക്‌സ് ട്രേഡേഴ്‌സ് പറയുന്നു. കൂടാതെ യുഎസ് താരിഫുമായി ബന്ധപ്പെട്ട അനിശ്ചിതത്വങ്ങളും വിനയായി.
ഇന്റര്‍ബാങ്ക് ഫോറിന്‍ എക്‌സ്‌ചേഞ്ചില്‍ 87.48 നിരക്കിലാണ് രൂപ വ്യാപാരം തുടങ്ങിയത്. പിന്നീട് 87.39 ലേയ്ക്ക് നില മെച്ചപ്പെടുത്തിയെങ്കിലും 87.57 ല്‍ വ്യാപാരം അഴസാനിപ്പിച്ചു. ബുധനാഴ്ച 16 പൈസ നേട്ടത്തില്‍ 87.47 നിരക്കിലായിരുന്നു ക്ലോസിംഗ്.
അതേസമയം ബ്രെന്റ് ക്രൂഡ് വില 0.49 ശതമാനമുയര്‍ന്ന് ബാരലിന് 65.95 ഡോളറായി. ഡോളര്‍ ഇന്‍ഡെക്‌സ് 0.02 ശതമാനമിടിഞ്ഞ് 97.82 നിരക്കിലാണുള്ളത്.
വിദേശ നിക്ഷേപ സ്ഥാപനങ്ങള്‍ ബുധനാഴ്ച 3644.43 കോടി രൂപയുടെ ഓഹരികള്‍ വിറ്റഴിച്ചു.