
മുംബൈ: കഴിഞ്ഞ രണ്ട് ദിവസങ്ങളില്‍ കരുത്താര്‍ജ്ജിച്ച രൂപ, വ്യാഴാഴ്ച വീണ്ടും ദുര്‍ബലമായി. 28 പൈസ നഷ്ടത്തില്‍ 88.13 നിരക്കിലായിരുന്നു ക്ലോസിംഗ്.
യുഎസ്-ഇന്ത്യ വ്യാപാര അനിശ്ചിതത്വവും തീരുവ സംബന്ധിച്ച ആശങ്കകളും വിദേശ നിക്ഷേപകരുടെ തുടര്‍ച്ചയായ പിന്‍മാറ്റവുമാണ് ഇന്ത്യന്‍ കറന്‍സിയെ ബാധിച്ചത്.
യുഎസ് ഫെഡ് റിസര്‍വ് നിരക്ക് കുറച്ചതും ഡോളറിന്റെ ഇടിവും കൂടുതല്‍ പരിക്കില്‍ നിന്നും കറന്‍സിയെ രക്ഷിച്ചു. 87.93 നിരക്കില്‍ വ്യാപാരം തുടങ്ങിയ രൂപ പിന്നീട് 88.16 ലെവലിലേയ്ക്ക് വീണെങ്കിലും 88.13 ല്‍ ക്ലോസ് ചെയ്തു.
ബുധനാഴ്ച, 24 പൈസ നേട്ടത്തില്‍ 87.85 നിരക്കിലായിരുന്നു വ്യാപാരം അവസാിപ്പിച്ചത്. ഡോളര്‍ സൂചിക അവസാന മണിക്കൂറില്‍ 96.89 ല്‍ മാറ്റമില്ലാതെ തുടര്‍ന്നു.
ബ്രെന്റ് 0.43 ശതമാനം താഴ്ന്ന് ബാരലിന് 67.66 നിരക്കിലാണ് വ്യാപാരം തുടരുന്നത്. വിദേശ നിക്ഷേപ സ്ഥാപനങ്ങള്‍ 1124.54 കോടി രൂപയുടെ ഇക്വിറ്റികള്‍ ബുധനാഴ്ച ഓഫ്‌ലോഡ് ചെയ്തിരുന്നു.