
മുംബൈ: ഡോളറിനെതിരെ രൂപ റെക്കോര്‍ഡ് താഴ്ച വരിച്ചു. ആദ്യമായി 88 കവിഞ്ഞും ഇടിഞ്ഞ ഇന്ത്യന്‍ കറന്‍സി 88.19 നിരക്കിലാണ് ക്ലോസ് ചെയ്തത്.
87.95 നിരക്കാണ് ഇതിന് മുന്‍പത്തെ താഴ്ന്ന നില. യുഎസ് ഇന്ത്യയ്ക്ക് മേല്‍ ചുമത്തിയ 25 ശതമാനം അധിക താരിഫും ഇതുകാരണം സംഭവിച്ചേയ്ക്കാവുന്ന വ്യാപാരക്കുറവുമാണ് രൂപയെ തളര്‍ത്തിയത്.
കൂടാതെ ആഭ്യന്തര ഓഹരി വിപണിയിലെ തകര്‍ച്ചയും ഡോളര്‍ കരുത്താര്‍ജ്ജിച്ചതും ആഘാതം വര്‍ദ്ധിപ്പിച്ചു. ഇന്റര്‍ബാങ്ക് ഫോറിന്‍ എക്‌സ്‌ചേഞ്ചില്‍ 87.73 നിരക്കില്‍ വ്യാപാരം തുടങ്ങിയ ഇന്ത്യന്‍ കറന്‍സി പിന്നീട് എക്കാലത്തേയും താഴ്ന്ന നിലവാരമായ 88.33 നിരക്കിലെത്തി. പിന്നീട് 88.19 ല്‍ ക്ലോസ് ചെയ്യുകയായിരുന്നു.
വ്യാഴാഴ്ച 11 പൈസ നേട്ടത്തില്‍ 87.58 നിലയിലായിരുന്നു ക്ലോസിംഗ്. ഡോളര്‍ സൂചിക 0.14 ശതമാനമുയര്‍ന്ന് 97.94 നിരക്കിലെത്തിയപ്പോള്‍ ബ്രെന്റ് ക്രൂഡ് അവധി 0.76 ശതമാനം താഴ്ന്ന് 68.10 ഡോളറിലാണുള്ളത്.
വ്യാഴാഴ്ച വിദേശ നിക്ഷേപ സ്ഥാപനങ്ങള്‍ ഇന്ത്യന്‍ ഇക്വിറ്റി വിപണിയില്‍ നിന്നും 3856.51 കോടി രൂപ പിന്‍വലിച്ചിരുന്നു.