അന്താരാഷ്ട്ര വിനോദസ‍ഞ്ചാര കേന്ദ്രമായി ഉയരാൻ പാതിരാമണൽസ്വർണ വില ഇനിയും 30 ശതമാനം ഉയരുമെന്ന് വിദഗ്ധർഇന്ത്യയുടെ വളര്‍ച്ചാനിരക്ക് 7.4 ശതമാനത്തിലേക്ക് കുതിക്കുമെന്ന് ഫിച്ച്റിപ്പോ നിരക്ക് 25 ബേസിസ് പോയിന്റ് കുറച്ച് ആർബിഐസഹാറ തട്ടിപ്പ്: 6,840 കോടി തിരിച്ചുകൊടുത്തെന്ന് അമിത് ഷാ

ഡോളറിനെതിരെ ദുര്‍ബലമായി രൂപ

മുംബൈ: രൂപ ഡോളറിനെതിരെ 30 പൈസ നഷ്ടത്തില്‍ ക്ലോസ് ചെയ്തു. 87.53 നിരക്കിലായിരുന്നു ഇന്ത്യന്‍ കറന്‍സി വ്യാപാരം അവസാനിപ്പിച്ചത്.87.45 നിരക്കില്‍ വ്യാപാരം ആരംഭിച്ചെങ്കിലും ആഭ്യന്തര, ഭൗമരാഷ്ട്രീയ അനിശ്ചിതത്വങ്ങള്‍ പ്രകടനത്തെ ബാധിക്കുകയായിരുന്നു.

ചൊവ്വാഴ്ചയാണ് രൂപ 87 കടന്ന് ദുര്‍ബലമാകുന്നത്. ഇന്ത്യയ്‌ക്കെതിരെ യുഎസ് ഏര്‍പ്പെടുത്തിയ അധിക താരിഫിനെ തുടര്‍ന്നാണിത്. അതേസമയം ഡോളര്‍ സൂചിക 0.14 ശതമാനമുയര്‍ന്ന് 98.74 നിരക്കിലെത്തി.

ബ്രന്റ് ക്രൂഡ് 0.3 ശതമാനമുയര്‍ന്ന് 67.85 ഡോളര്‍ നിരക്കിലും ഡബ്ല്യുടിഐ ക്രൂഡ് അവധി 0.33 ശതമാനമുയര്‍ന്ന് ബാരലിന്  64 ഡോളറിലുമാണുള്ളത്. 

X
Top