
മുംബൈ: ഇന്ത്യന്‍ ഇക്വിറ്റി വിപണിയ്‌ക്കൊപ്പം കറന്‍സിയും തിങ്കളാഴ്ച കരുത്തുകാട്ടി. 23 പൈസ നേട്ടത്തില്‍ 87.35 നിരക്കിലായിരുന്നു രൂപയുടെ ക്ലോസിംഗ്. നിഫ്റ്റി50 1 ശതമാനം ഉയര്‍ന്ന് 24876.95 ലെവലിലും സെന്‍സെക്‌സ് 0.84 ശതമാനം ഉയര്‍ന്ന് 81273.75 ലും വ്യാപാരം അവസാനിപ്പിച്ചു.ജൂണ്‍ 26 ന് ശേഷമുള്ള നിഫ്റ്റിയുടെ മികച്ച ക്ലോസിംഗാണിത്.
അതേസമയം രൂപയുടെ വരുംകാല പ്രകടനം ഇന്ത്യ-യുഎസ് വ്യാപാര ഉടമ്പടിയെ ആശ്രയിച്ചിരിക്കുമെന്ന് മെക്ക്‌ലായി ഫൈനാന്‍ഷ്യലിലെ കുനാല്‍ കുറാനി പറഞ്ഞു.
ഇന്റര്‍ബാങ്ക് ഫോറിന്‍ എക്‌സ്‌ചേഞ്ചില്‍ 87.46 നിരക്കിലാണ് രൂപ വ്യാപാരം ആരംഭിച്ചത്. പിന്നീട് 87.39 നിരക്കിലേയ്ക്കും 87.35 നിരക്കിലേയ്ക്കുമെത്തി. കഴിഞ്ഞ വ്യാഴാഴ്ച 87.59 നിരക്കില്‍ ഇന്ത്യന്‍ കറന്‍സി ക്ലോസ് ചെയ്തു.
ബ്രെന്റ് ഓയില്‍ 0.06 ശതമാനം ഇടിഞ്ഞ് 65.81 നിരക്കിലാണുള്ളത്. ഡോളര്‍ സൂചിക 0.01 ശതമാനമുയര്‍ന്ന് 97.86 നിരക്കിലെത്തി.വിദേശ നിക്ഷേപ സ്ഥാപനങ്ങള്‍ 1926.76 കോടി രൂപയുടെ ഇന്ത്യന്‍ ഇക്വിറ്റികള്‍ വ്യാഴാഴ്ച ഓഫ്‌ലോഡ് ചെയ്തിരുന്നു.