മൊത്തവില പണപ്പെരുപ്പം ജൂലൈയില്‍ കുറഞ്ഞുവിലക്കയറ്റത്തിൽ 7-ാം മാസവും കേരളം ഒന്നാമത്ഡോളറിനെതിരെ കരുത്താര്‍ജ്ജിച്ച് രൂപയുഎസ് താരിഫ് ഇന്ത്യയെ വലിയ തോതില്‍ ബാധിക്കില്ലെന്ന് എസ്ആന്റ്പിനടപ്പ് സാമ്പത്തികവര്‍ഷത്തെ ചില്ലറ പണപ്പെരുപ്പം 2.7 ശതമാനമാകുമെന്ന് അനലിസ്റ്റുകള്‍

ഡോളറിനെതിരെ കരുത്താര്‍ജ്ജിച്ച് രൂപ

മുംബൈ: യുഎസ് ഡോളറിനെതിരെ രൂപ 20 പൈസ നേട്ടത്തില്‍ 87.43 നിരക്കില്‍ ക്ലോസ് ചെയ്തു. ഡോളര്‍ ദുര്‍ബലമായതും ആഭ്യന്തര ഇക്വിറ്റി വിപണിയുടെ മികച്ച പ്രകടനവുമാണ് ഇന്ത്യന്‍ കറന്‍സിയെ തുണച്ചത്.

ക്രൂഡ് ഓയില്‍ വില കുറയുന്നതും പണപ്പെരുപ്പം വരുതിയിലായതും അനുകൂല സാഹചര്യമൊരുക്കി. അതേസമയം യുഎസ് താരിഫും വിദേശ നിക്ഷേപകരുടെ പിന്‍മാറ്റവും ഇപ്പോഴും വെല്ലുവിളി ഉയര്‍ത്തുന്നു.

ഇന്റര്‍ബാങ്ക് എക്‌സ്‌ചേഞ്ചില്‍ 87.63 നിരക്കില്‍ വ്യാപാരം തുടങ്ങിയ രൂപ പിന്നീട് 87.72 ലേയ്ക്ക് വീണെങ്കിലും പിന്നീട് വീണ്ടെടുപ്പ് നടത്തി.

ചൊവ്വാഴ്ച 87.63 നിരക്കിലായിരുന്നു ക്ലോസിംഗ്. ബ്രെന്റ് ക്രൂഡ് 0.54 ശതമാനം ഇടിഞ്ഞ് 65.76 ഡോളറിലാണുള്ളത്.

ആറ് കറന്‍സികള്‍ക്കെതിരെ അമേരിക്കന്‍ കറന്‍സിയുടെ ശക്തി അളക്കുന്ന ഡോളര്‍ സൂചിക 0.44 ശതമാനം ഇടിഞ്ഞ് 97.66 നിരക്കില്‍ ക്ലോസ് ചെയ്തു.

X
Top