എല്‍പിജി പ്രതിസന്ധി ടൂറിസം മേഖലയ്ക്കും തിരിച്ചടിയാകുന്നുപരുത്തി വിപണിയില്‍ റെക്കോര്‍ഡ് കുതിപ്പ്; സംഭരണം 104 ലക്ഷം ബെയ്‌ലുകള്‍ കടന്നുവിലക്കയറ്റത്തോത് ഏറ്റവും കൂടുതലുള്ള സംസ്ഥാനങ്ങളിൽ കേരളം മൂന്നാമത്യുദ്ധത്തില്‍ ചിറകറ്റ് ആഗോള വ്യോമയാന മേഖല; ഗള്‍ഫ് വ്യോമപാതകളില്‍ കടുത്ത നിയന്ത്രണംഫെബ്രുവരിയിൽ പണപ്പെരുപ്പം ഉയർന്നു

അഞ്ച് ദിവസത്തെ ഇടിവിന് ശേഷം കരുത്താര്‍ജ്ജിച്ച് രൂപ

മുംബൈ: രൂപ ഡോളറിനെതിരെ 6 പൈസ നേട്ടത്തില്‍ 87.63 നിരക്കില്‍ ക്ലോസ് ചെയ്തു. ഡോളര്‍ ദുര്‍ബലമായതും ക്രൂഡ് ഓയില്‍ വില കുറഞ്ഞതുമാണ് തുണയായത്.

യുഎസ് താരിഫും ആഭ്യന്തര ഓഹരി വിപണിയിലെ തകര്‍ച്ചയും അധിക നേട്ടത്തെ തടഞ്ഞു. ഇന്റര്‍ബാങ്ക് ഫോറിന്‍ എക്‌സ്‌ചേഞ്ചില്‍ 87.56 നിരക്കിലാണ് രൂപ വ്യാപാരം ആരംഭിച്ചത്. പിന്നീട് 87.53-87.68 റെയ്ഞ്ചില്‍ വ്യാപാരം തുടരുകയും 87.63 നിരക്കില്‍ ക്ലോസ് ചെയ്യുകയുമായിരുന്നു.

വ്യാഴാഴ്ച 13 പൈസ നഷ്ടത്തില്‍ 87.69 നിരക്കിലായിരുന്നു ക്ലോസിംഗ്. ബ്രെന്റ് ക്രൂഡ് 0.72 ശതമാനം ഇടിഞ്ഞ് ബാരലിന് 67.56 ഡോളറിലെത്തിയപ്പോള്‍ ഡോളര്‍ സൂചിക 0.16 ശതമാനമിടിഞ്ഞ് 98.07 നിരക്കിലാണുള്ളത്.

വ്യാഴാഴ്ച വിദേശ നിക്ഷേപ സ്ഥാപനങ്ങള്‍ ഇന്ത്യന്‍ ഇക്വിറ്റി വിപണിയില്‍ നിന്നും 6516.49 കോടി രൂപ പിന്‍വലിച്ചു.

X
Top