ദീപാവലി, ദസറ ഉത്സവകാലം: പഞ്ചസാര ന്യായ വിലയ്ക്ക് വിൽപന നടത്താൻ മില്ലുകൾക്ക് നിർദേശംജിഎസ്ടി വളര്‍ച്ച കണക്കില്‍ പാളിച്ചയില്ലെന്ന് കേന്ദ്രംരാജ്യത്ത് കൽക്കരി ക്ഷാമം രൂക്ഷംഓൺലൈൻ ഷോപ്പിംഗിലെ തട്ടിപ്പുകൾ പൂട്ടാൻ കേന്ദ്രം; പുതിയ ചട്ടങ്ങൾ 2027 മുതൽ പ്രാബല്യത്തിൽഎഥനോള്‍ ഉപയോഗം കൂട്ടാൻ പുതിയ വിപണി തേടി കേന്ദ്രസർക്കാർ

റെക്കോര്‍ഡ് താഴ്ചയില്‍ നിന്നും നേരിയ തോതില്‍ കരകയറി രൂപ

മുംബൈ: രൂപ വ്യാഴാഴ്ച, ഡോളറിനെതിരെ 7 പൈസ നേട്ടത്തില്‍ 88.68 നിരക്കില്‍ ക്ലോസ് ചെയ്തു. റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ (ആര്‍ബിഐ) സ്‌പോട്ട് വിപണി ഇടപെടല്‍ മൂലമാണിത്. അല്ലാത്തപക്ഷം സാഹചര്യങ്ങള്‍ പ്രതികൂലമായി തുടര്‍ന്നു.

ശക്തമായ യുഎസ് ഡോളറും ദുര്‍ബലമായ ആഭ്യന്തര ഇക്വിറ്റി വിപണിയും ഉദാഹരണം. എച്ച് വണ്‍ബി വിസാ ഫീസ് വര്‍ദ്ധനവും ക്രൂഡ് ഓയില്‍ വിലവര്‍ദ്ധനവും കൂടുതല്‍ സമ്മര്‍ദ്ദമുയര്‍ത്തി.

കൂടാതെ ആഗോള വ്യാപാര അനിശ്ചിതത്വങ്ങള്‍. 88.65 നിരക്കിലായിരുന്നു ഇന്റര്‍ബാങ്ക് ഫോറിന്‍ എക്‌സ്‌ചേഞ്ചില്‍ രൂപയുടെ തുടക്കം.പിന്നീട് ഇന്‍ട്രാഡേ ഉയര്‍ച്ചയായ 88.60 ത്തിലേയ്ക്കും താഴ്ചയായ 88.70 നിരക്കിലേയ്ക്കുമെത്തിയെങ്കിലും 88.68 നിരക്കില്‍ ക്ലോസ് ചെയ്തു.

ബുധനാഴ്ച 2 പൈസ നഷ്ടത്തില്‍ 88.75 നിരക്കിലായിരുന്നു വ്യാപാരം അവസാനിപ്പിച്ചത്. ഡോളര്‍ സൂചിക 0.07 ശതമാനം താഴ്ന്ന് 97.80 നിരക്കിലും ബ്രെന്റ് 0.39 ശതമാനം താഴ്ന്ന് ബാരലിന് 69.04 ഡോളറിലുമാണുള്ളത്. ഇരു സൂചികകളും ശക്തമായ നില തുടരുന്നു.

X
Top