
മുംബൈ: ഇന്ത്യന്‍ രൂപ ഡോളറിനെതിരെ ഒരു മാസത്തെ ഉയര്‍ന്ന നിരക്കായ 87.73 രേഖപ്പെടുത്തി. തുടര്‍ന്ന് 0.27 പൈസ നേട്ടത്തില്‍ 87..81 നിരക്കില്‍ ക്ലോസ് ചെയ്തു.ഫെഡ് റിസര്‍വ് നിരക്ക് കുറയ്ക്കാനിരിക്കെയാണ് മുന്നേറ്റം. ഇതേ കാരണം കൊണ്ടുതന്നെ ഡോളര്‍ ദുര്‍ബലമായി.
കഴിഞ്ഞയാഴ്ച രൂപ റെക്കോര്‍ഡ് താഴ്ചയായ 88.45 രേഖപ്പെടുത്തിയിരുന്നു. ഇന്ത്യന്‍ ഇറക്കുമതിക്കാര്‍ കൂടുതല്‍ ഡോളര്‍ വാങ്ങുമെന്നും അത് രൂപയ്ക്ക് മേല്‍ സമ്മര്‍ദ്ദമുണ്ടാക്കുമെമെന്നും എഫ്എക്‌സ് വ്യാപാര പ്രതിനിധി മുന്നറിയിപ്പ് നല്‍കി. അതേസമയം ഇന്ത്യയും യുഎസും തമ്മിലുള്ള വ്യാപാര ചര്‍ച്ചകള്‍ പ്രതീക്ഷയുണര്‍ത്തുന്നതാണ്.
ഫെഡ് റിസര്‍വ് ബുധനാഴ്ച റിപ്പോ നിരക്ക് 25 ബേസിസ് കുറയ്ക്കുമെന്നാണ് വിപണി കരുതുന്നത്. ഇത് രൂപയെ സഹായിക്കും. ‘ രൂപ മെച്ചപ്പട്ട പ്രകടനം കാഴ്ചവയ്ക്കുന്നു. അതേസമയം ഫെഡ് റിസര്‍വ് പ്രതീക്ഷയ്ക്ക് വിരുദ്ധമായി നിരക്ക് കുറക്കാന്‍ തയ്യാറായില്ലെങ്കില്‍ വീണ്ടും അസ്ഥിരത തലപൊക്കും. വ്യാപാര അനിശ്ചതത്വവും സമാന അവസ്ഥ സൃഷ്ടിക്കും,’ ഐഎഫ്എ ഗ്ലോബലിന്റെ സ്ഥാപകനും സിഇഒയുമായ അഭിഷേക് ഗോയങ്ക പറഞ്ഞു.