
മുംബൈ: രൂപ ഡോളറിനെതിരെ കനത്ത ഇടിവ് നേരിട്ടു. തീരുവ അനിശ്ചിതത്വത്തെ തുടര്‍ന്ന് ഇന്ത്യന്‍ കറന്‍സി 88.44 ലെവലില്‍ ക്ലോസ് ചെയ്യുകയായിരുന്നു.
യുഎസ് ഫെഡ്‌റിസര്‍വ് അടുത്തയാഴ്ച നിരക്ക് കുറയ്ക്കുമെന്ന പ്രതീക്ഷയും രൂപയെ തുണച്ചില്ല.. ദക്ഷിണ കൊറിയന്‍ വോന്‍ 0.32 ശതമാനം, ജപ്പാനീസ് യെന്‍ 0.30 ശതമാനം, സിംഗപ്പൂര്‍ ഡോളര്‍ 0.16 ശതമാനം, ഫിലിപ്പീന്‍സ് പെസോ 0.13 ശതമാനം എന്നിങ്ങനെയാണ് മറ്റ് ഏഷ്യന്‍ കറന്‍സികള്‍ നേരിട്ട ഇടിവ്.
88.1 നിരക്കില്‍ വ്യാപാരം ആരംഭിച്ച ഇന്ത്യന്‍ കറന്‍സി പിന്നീട് 34 പൈസ നഷ്ടത്തില്‍ 88.34 ലേയ്ക്കും തുടര്‍ന്ന് 88.44 ലേയ്ക്കും വീണു. അതേസമയം, രൂപയുടെ മൂല്യത്തകര്‍ച്ച തടയാന്‍ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ സ്‌പോട്ട് വിപണിയില്‍ ഇടപെട്ടിട്ടുണ്ട്.
അസ്ഥിരത ലഘൂകരിക്കാന്‍ കേന്ദ്രബാങ്ക് തുടര്‍ന്നും ഡോളര്‍ വില്‍പന നടത്തിയേക്കും.