ഡോളറിനെതിരെ നിലമെച്ചപ്പെടുത്തി രൂപഇന്ത്യയ്‌ക്കെതിരായ യുഎസിന്റെ പിഴ ചുമത്തല്‍,വളര്‍ച്ചയെ ബാധിക്കില്ലെന്ന് വിദഗ്ധര്‍കൊച്ചി-ബംഗളൂരു വ്യവസായ ഇടനാഴി: പാലക്കാട് ഇന്‍റഗ്രേറ്റഡ് മാനുഫാക്ചറിംഗ് ക്ലസ്റ്ററിന്‍റെ നിർമാണം സെപ്റ്റംബറിൽഇന്ത്യയ്ക്കുമേലുള്ള ട്രമ്പിന്റെ 25 ശതമാനം താരിഫ് സമ്മര്‍ദ്ദ തന്ത്രമെന്ന് നിതി ആയോഗ് വൈസ് ചെയര്‍മാന്‍ഇറാനുമായി ഇടപാട്; ആറ് ഇന്ത്യന്‍ കമ്പനികള്‍ക്കെതിരെ യുഎസ് ഉപരോധം

നാലാഴ്ചത്തെ താഴ്ന്ന നിലയില്‍ രൂപ

ന്യൂഡല്‍ഹി: യൂറോ, യുവാന്‍ കറന്‍സികളുടെ ചുവടുപിടിച്ച് ഇന്ത്യന്‍ രൂപ ഡോളറിനെതിരെ നാലാഴ്ചയിലെ കുറവിലെത്തി. ഡോളറിനെതിരെ 79.9125 നിരക്കിലേയ്ക്ക് രൂപ താഴുകയായിരുന്നു. തൊട്ടുമുന്നത്തെ സെഷനില്‍ 79.775 ലായിരുന്നു ഇന്ത്യന്‍ കറന്‍സി.

വിദേശ നിക്ഷേപകരുടെ ഓഹരി വില്‍പനയാണ് രൂപയ്ക്ക് വിനയായത്. ബിഎസ്ഇ സെന്‍സെക്‌സ് 1.2 ശതമാനം ഇടിവ് നേരിട്ടപ്പോള്‍ യു.എസ് ഇക്വിറ്റി അവധി 1.1 ശതമാനം കുറവ് വരുത്തി. ഫെഡ് റിസര്‍വ് നിരക്ക് വര്‍ദ്ധന ആസന്നമായ സാഹചര്യത്തില്‍ രൂപ 80 നിരക്കിലേയ്ക്ക് വീഴുമെന്ന് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു.

അതേസമയം ഡോളറിനെതിരെ യൂറോ 0.9988 എന്ന നിരക്കിലേയ്ക്ക് വീണു. ഗ്യാസ് വിതരണതടസ്സം ഊര്‍ജ്ജ പ്രതിസന്ധി സൃഷ്ടിക്കുന്നതാണ് യൂറോയെ തളര്‍ത്തുന്നത്. ചൈനീസ് യുവാന്‍ ഡോളറിനെതിരെ 6.8621 നിരക്കിലാണുള്ളത്.

കേന്ദ്രബാങ്ക് വായ്പാനിരക്ക് കുറച്ചതിനെ തുടര്‍ന്നായിരുന്നു ഇത്.

X
Top