ഇന്ത്യ-യൂറോപ്യന്‍ യൂണിയന്‍ വ്യാപാര കരാര്‍ ഒപ്പിട്ടുകലാധിഷ്ഠിത സംരംഭങ്ങള്‍ക്ക് കെഎസ് യുഎം പിന്തുണ: കേരള കലാമണ്ഡലവുമായി ധാരണാപത്രം ഒപ്പിട്ടുഉൾനാടൻ ജലപാത വികസന കൗൺസിലിന് സമാപനംദാവോസ് സാമ്പത്തിക ഫോറത്തില്‍ 1,17,000 കോടി രൂപയുടെ നിക്ഷേപ വാഗ്ദാനം നേടി കേരളംഇന്ത്യയുടെ റഷ്യൻ എണ്ണ വാങ്ങൽ ഇടിഞ്ഞു

ഡോളറിനെതിരെ 6 പൈസ നേട്ടത്തില്‍ രൂപ

മുംബൈ: ഉയര്‍ച്ച, താഴ്ചകള്‍ക്കൊടുവില്‍ ഇന്ത്യന്‍ രൂപ ഡോളറിനെതിരെ 88.20 നിരക്കില്‍ ക്ലോസ് ചെയ്തു. യുഎസ് തീരുവ ഉയര്‍ത്തുന്ന അനിശ്ചിതത്വവും ഫെഡ് നിരക്ക് കുറച്ചേയ്ക്കുമെന്ന സൂചനകളും നിക്ഷേപകരില്‍ സമ്മിശ്ര പ്രതികരണം സൃഷ്ടിച്ച സാഹചര്യത്തിലാണിത്.

ഇന്റര്‍ബാങ്ക് ഫോറിന്‍ എക്‌സ്‌ചേഞ്ചില്‍ 88.25 ന് വ്യാപാരം തുടങ്ങിയ ഇന്ത്യന്‍ കറന്‍സി ഇന്‍ട്രാ ഡേ താഴ്ചയായ 88.30 ലേയ്ക്ക് വീണെങ്കിലും പിന്നീട് 88.13 ലേയ്ക്ക് ഉയര്‍ന്നു. തുടര്‍ന്ന് 88.20 നിരക്കില്‍ ക്ലോസ് ചെയ്തു.

വെള്ളിയാഴ്ച റെക്കോര്‍ഡ് താഴ്ചയിലേയ്ക്ക് വീണ രൂപ പിന്നീട് തിരിച്ചുകയറി 88.26 നിരക്കില്‍ ക്ലോസ് ചെയ്തിരുന്നു. ഡോളര്‍ സൂചിക 0.07 ശതമാനം ഇടിഞ്ഞ് 97.48 നിരക്കിലെത്തിയിട്ടുണ്ട്.

ബ്രെന്റ് ക്രൂഡ് 0.40 ശതമാനം ഉയര്‍ന്ന് 67.26 ഡോളറില്‍. വിദേശ നിക്ഷേപ സ്ഥാപനങ്ങള്‍ വെള്ളിയാഴ്ച 129.58 കോടി രൂപയുടെ അറ്റ നിക്ഷേപകരായി.

X
Top