ട്രംപ് തീരുവ ഇന്ത്യയുടെ തൊഴിലധിഷ്ഠിത മേഖലകളെ ബാധിക്കുന്നു, കരുത്തുകാട്ടി സമുദ്രോത്പന്ന മേഖലഗാര്‍ഹിക വരുമാന സര്‍വ്വേയ്‌ക്കൊരുങ്ങി കേന്ദ്രസര്‍ക്കാര്‍, അഞ്ച് പതിറ്റാനിടയില്‍ ആദ്യംഫിന്‍ടെക്ക് മേഖലയെ ട്രാക്ക് ചെയ്യാന്‍ പുതിയ ക്ലാസിഫിക്കേഷന്‍ കോഡ്ആര്‍ബിഐ സ്വര്‍ണ്ണ ശേഖരം ആദ്യമായി 100 ബില്യണ്‍ ഡോളറിന് മുകളില്‍ഇന്ത്യയുടെ വിദേശ നാണ്യ ശേഖരത്തില്‍ 2.18 ബില്യണ്‍ ഡോളര്‍ ഇടിവ്

ഡോളറിനെതിരെ രൂപയ്ക്ക് 16 പൈസയുടെ മുന്നേറ്റം

മുംബൈ: തിങ്കളാഴ്ചത്തെ ആദ്യ വ്യാപാരത്തിൽ അമേരിക്കൻ ഡോളറിനെതിരെ ഇന്ത്യൻ രൂപയുടെ മൂല്യം 16 പൈസ ഉയർന്നു. വിദേശ വിപണിയിൽ അമേരിക്കൻ കറൻസി ദുർബലമായതും ശക്തമായ വിദേശ ഫണ്ടിൻ്റെ വരവുമാണ് രൂപയ്ക്ക് നേട്ടമായത്.

ഇതോടെ ഡോളറിനെതിരെ രൂപയുടെ വിനിമയ മൂല്യം 85.41 എന്ന നിലയിലെത്തി. ഇൻ്റർബാങ്ക് വിദേശനാണ്യ വിനിമയത്തിൽ 85.43 ൽ വ്യാപാരം ആരംഭിച്ച രൂപ പിന്നീട് 85.41 ലേക്ക് ഉയരുകയായിരുന്നു.

ആഗോള റേറ്റിംഗ് ഏജൻസിയായ മൂഡീസ് അമേരിക്കൻ നിക്ഷേപ ഗ്രേഡ് റേറ്റിംഗ് താഴ്ത്തിയത് നിക്ഷേപകരെ ജാഗ്രത പുലർത്താൻ പ്രേരിപ്പിച്ചു. ഇത് ഡോളറിനെ ദുർബലപ്പെടുത്താൻ ഒരു കാരണമായി.

ഓവർസപ്ലൈ ആശങ്കകൾ, അമേരിക്ക-ഇറാൻ ആണവ കരാറിലെ ചർച്ചകൾ, ചൈനയിലെ ഫാക്ടറി ഡാറ്റയ്ക്കായുള്ള നിക്ഷേപകരുടെ കാത്തിരിപ്പ് എന്നിവയെല്ലാം ബ്രെൻ്റ് ഓയിൽ വിലയെ സ്വാധീനിക്കുന്നുണ്ട്.

ഇവയെല്ലാം രൂപയുടെ വ്യാപാരത്തെ ഒരു നിശ്ചിത പരിധിക്കുള്ളിൽ നിലനിർത്താൻ സാധ്യതയുണ്ടെന്ന് ഫോറെക്സ് വ്യാപാരികൾ പറയുന്നു.

“ഈ ജോഡി 85-85.80 ശ്രേണിയിൽ വ്യാപാരം നടത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. അമേരിക്ക ക്രെഡിറ്റ് റേറ്റിംഗ് താഴ്ത്തിയതിനെക്കുറിച്ചുള്ള ആശങ്കകൾ കാരണം ഡോളർ ഇടിഞ്ഞാൽ, രൂപ കൂടുതൽ മുന്നേറ്റം നടത്താൻ സാധ്യതയുണ്ട്. സ്ഥിരമായ വിദേശ നിക്ഷേപവും കറൻസിയെ പിന്തുണയ്ക്കാൻ സഹായിച്ചേക്കാം,” സിആർ ഫോറെക്സ് അഡ്വൈസേഴ്‌സ് എംഡി അമിത് പബാരി പറഞ്ഞു.

അതേസമയം, ആറ് കറൻസികളുടെ ഒരു ബാസ്‌കറ്റിനെതിരെ ഗ്രീൻബാക്കിൻ്റെ ശക്തി അളക്കുന്ന ഡോളർ സൂചിക 0.28 ശതമാനം ഇടിഞ്ഞ് 100.81 എന്ന നിലയിലാണ് വ്യാപാരം നടത്തുന്നത്. ആഗോള എണ്ണ മാനദണ്ഡമായ ബ്രെൻ്റ് ക്രൂഡ് ഫ്യൂച്ചേഴ്സ് വ്യാപാരത്തിൽ ബാരലിന് 0.43 ശതമാനം ഇടിഞ്ഞ് 65.13 ഡോളറിലെത്തി.

“ക്രൂഡ് ഓയിൽ വില ഉയർന്ന നിലയിൽ തുടരുന്നത് രൂപയ്ക്ക് സമ്മർദ്ദം ചെലുത്തുന്നുണ്ട്. ലോകത്തിലെ ഏറ്റവും വലിയ എണ്ണ ഇറക്കുമതിക്കാരിൽ ഒന്നായ ഇന്ത്യ, വർദ്ധിച്ചുവരുന്ന വ്യാപാര കമ്മിയും ഡോളറിനുള്ള വർദ്ധിച്ച ഡിമാൻഡും എന്ന ഇരട്ട വെല്ലുവിളി നേരിടുന്നു – ഇത് രൂപയെ കൂടുതൽ ദുർബലപ്പെടുത്തുന്ന ഘടകങ്ങളാണ്,” പബാരി കൂട്ടിച്ചേർത്തു.

X
Top