ഇന്ത്യൻ വിപണിയിൽ ചൈനീസ് ടീവി ബ്രാൻഡുകൾക്ക് നിരാശഇന്ത്യ ജെപി മോർഗൻ സൂചികയിൽ; സ്വാഗതം ചെയ്‌ത്‌ സാമ്പത്തിക കാര്യ സെക്രട്ടറി അജയ് സേത്ത്ഇന്ത്യയിലേക്കുള്ള എണ്ണ കയറ്റുമതി പ്രീമിയം സൗദി വെട്ടിക്കുറച്ചുക്രൂഡ് ഓയിൽ ഇറക്കുമതിയിൽ തുടർച്ചയായ മൂന്നാം മാസവും ഇടിവ്ആഭ്യന്തര വിമാനയാത്രക്കാരുടെ എണ്ണത്തില്‍ വര്‍ധന

ഡോളറിനെതിരെ നേരിയ നേട്ടം കൈവരിച്ച് രൂപ

മുംബൈ: ആഭ്യന്തര ഇക്വിറ്റി വിപണികളുടെ ചുവടുപിടിച്ച് യുഎസ് ഡോളറിനെതിരെ രൂപ ശക്തിപ്പെട്ടു. 1 പൈസ ഉയര്‍ന്ന് 82.39 നിരക്കിലായിരുന്നു ക്ലോസിംഗ്. 82.31 നിരക്കില്‍ ശക്തമായി തുടങ്ങിയ രൂപ 82.27 എന്ന ഇന്‍ട്രാഡേ ഉയരം കൈവരിച്ചെങ്കിലും പിന്നീട് 82.39 ലേയ്ക്ക് വീഴുകയായിരുന്നു.

എങ്കിലും വ്യാഴാഴ്ച ക്ലോസിംഗായ 82.40 നിരക്കില്‍ നിന്നും 1 പൈസ മെച്ചപ്പെടുത്താനായി. ആറ് പ്രധാന കറന്‍സികള്‍ക്കെതിരെ ഡോളറിന്റെ ശക്തി അളക്കുന്ന ഡോളര്‍ സൂചിക 0.30 ശതമാനം ഉയര്‍ന്ന് 103.87 നിരക്കിലെത്തിയിട്ടുണ്ട്. ബ്രെന്റ് ക്രൂഡ് അവധി 1.8 ശതമാനം ഉയര്‍ന്ന് ബാരലിന് 75.62 ഡോളറിലാണ് അവസാനിച്ചത്.

അതേസമയം പ്രതിവാര കണക്കെടുപ്പില്‍ ഇന്ത്യന്‍ കറന്‍സി ആറാഴ്ചത്തെ മികച്ച പ്രകടനം നടത്തി. വിദേശ നിക്ഷേപത്തിന്റെ വരവും മികച്ച ആഭ്യന്തര ഡാറ്റകളും ഡോളറിന്റെ വിലയിടിവുമാണ് തുണയായത്. എങ്കിലും വെള്ളിയാഴ്ച വിദേശ നിക്ഷേപ സ്ഥാപനങ്ങള്‍ അറ്റ വില്‍പ്പനക്കാരായിരുന്നു.

658.88 കോടി രൂപയുടെ ഓഹരികളാണ് അവര്‍ ഓഫ്‌ലോഡ് ചെയ്തത്. അതേസമയം സെന്‍സെക്‌സ് 118.57 പോയിന്റ് അഥവാ 0.19 ശതമാനം ഉയര്‍ന്ന് 62547.11 ലെവലിലും നിഫ്റ്റി 50 46.35 പോയിന്റ് അഥവാ 0.25 ശതമാനം ഉയര്‍ന്ന് 18534.10 ലെവലിലും ക്ലോസ് ചെയ്തു.

X
Top