
ന്യൂഡല്‍ഹി: രൂപ ഡോളറിനെതിരെ 25 പൈസ കുറഞ്ഞ് 82.10 നിരക്കില്‍ ക്ലോസ് ചെയ്തു. ഡോളര്‍ ശക്തിപ്പെട്ടതും ആഭ്യന്തര വിപണിയുടെ മോശംപ്രകടനവും നിക്ഷേപക വികാരത്തെ ബാധിക്കുകയായിരുന്നു.81.90 നിരക്കില്‍ വ്യാപാരം തുടങ്ങിയ ശേഷം 25 പൈസ കുറഞ്ഞ് 82.10 നിരക്കിലാണ് ഇന്ത്യന്‍ കറന്‍സിയില്‍ വ്യാപാരം അവസാനിച്ചത്.
അതിനിടയില്‍ 81.87 നിരക്കിന്റെ ഉയര്‍ച്ച കൈവരിച്ചു. വ്യാഴാഴ്ച 81.85 ലായിരുന്നു ക്ലോസിംഗ്. ബ്രെന്റ് ക്രൂഡ് അവധി 0.12 ശതമാനം താഴ്ന്ന് ഡോളറിന് 86.21 നിരക്കിലായപ്പോള്‍ ആഭ്യന്തര ബെഞ്ച്മാര്‍ക്ക് സൂചികകളായ സെന്‍സെക്‌സും നിഫ്റ്റിയും യഥാക്രമം 0.86 ശതാനവും 0.68 ശതമാനവും പൊഴിച്ചു.
വിദേശ നിക്ഷേപ സ്ഥാപനങ്ങള്‍ വ്യാഴാഴ്ച അറ്റവാങ്ങല്‍കാരായിരുന്നു. 221.85 കോടി രൂപയുടെ അറ്റ നിക്ഷേപമാണ് അവര്‍ നടത്തിയത്. ഏപ്രില്‍ 7 ന് അവസാനിച്ച ആഴ്ചയില്‍ രാജ്യത്തിന്റെ വിദേശ നാണ്യ ശേഖരം വര്‍ധിച്ചിട്ടുണ്ട്.
6.306 ബില്യണ്‍ കൂടി 584.7555 ബില്യണ്‍ ഡോളറിലാണ് ഫോറകസ് റിസര്‍വുള്ളത്.