
മുംബൈ: രൂപ ഡോളറിനെതിരെ 7 പൈസ നഷ്ടത്തില്‍ 88.79 നിരക്കില്‍ ക്ലോസ് ചെയ്തു. എക്കാലത്തേയും താഴ്ന്ന നിലവാരമാണിത്. വിദേശ മൂലധന ഒഴുക്കും നഷ്ട സാധ്യതകളുമാണ് രൂപയെ ബാധിച്ചത്.
യുഎസ്, എച്ച് വണ്‍ ബി വിസാ ഫീസ് ഉയര്‍ത്തിയത്, താരിഫ്, ആഗോള അനിശ്ചിതത്വം എന്നിവയും സ്വാധീനം ചെലുത്തി. വരാനിരിക്കുന്ന ആര്‍ബിഐയുടെ പണനയം രൂപയേയും ബോണ്ട് വിപണിയേയും സ്വാധീനിക്കും.
ഇന്റര്‍ബാങ്ക് ഫോറിന്‍ എക്‌സ്‌ചേഞ്ചില്‍ 88.69 നിരക്കിലാണ് രൂപ വ്യാപാരം തുടങ്ങിയത് പിന്നീട് 7 പൈസ നഷ്ടത്തില്‍ 88.79 നിരക്കില്‍ ക്ലോസ് ചെയ്തു. വെള്ളിയാഴ്ച 4 പൈസ നേട്ടത്തില്‍ 88.72 നിരക്കിലായിരുന്നു ക്ലോസിംഗ്.
ഡോളര്‍ സൂചിക 0.19 ശതമാനമിടിഞ്ഞ് 97.96 നിരക്കിലാണുള്ളത്. ബ്രെന്റ് ക്രൂഡ് 1.37 ശതമാനം താഴ്ന്ന് ബാരലിന് 69.17 ഡോളറിലെത്തി.വിദേശ നിക്ഷേപ സ്ഥാപനങ്ങള്‍ 5687.58 കോടി രൂപയുടെ ഇന്ത്യന്‍ ഇക്വിറ്റികളാണ് വെള്ളിയാഴ്ച വിറ്റഴിച്ചത്.