കേരളത്തിന്റെ റെയിൽവേ ബജറ്റ് വിഹിതത്തിൽ പത്തിരട്ടി വർധനയുദ്ധവും ദുർബല മൺസൂണും ആശങ്ക; പ്രതിസന്ധിയിലും ഇന്ത്യ തളരില്ലെന്ന് ആർബിഐ2026ൽ ഏറ്റവും കൂടുതല്‍ വിദേശ നിക്ഷേപം ലഭിച്ച 10 സംസ്ഥാനങ്ങൾഭക്ഷ്യ എണ്ണ ഇറക്കുമതിക്കുള്ള ചെലവിൽ എട്ടുമാസത്തിനിടെയുള്ള വർധന 20 ശതമാനമെന്ന് എസ്ഇഎരണ്ട് വിമാനത്താവളങ്ങളുടെ ഓഹരി സ്വകാര്യ കമ്പനികൾക്ക് വിൽക്കാൻ കേന്ദ്രം

പ്ലാറ്റ്‌ഫോം നവീകരണം: മസാല ബോണ്ട് വില്‍പന നിലയ്ക്കും

ന്യൂഡല്‍ഹി: റെഗുലേറ്ററി ഡോക്യുമെന്റുകള്‍ ഫയല്‍ ചെയ്യാന്‍ കഴിയാത്തതിനാല്‍ കമ്പനികള്‍ മസാല ബോണ്ട് ഇറക്കല്‍ താല്‍ക്കാലികമായി നിര്‍ത്തിയേക്കും.കോര്‍പ്പറേറ്റ് കാര്യ മന്ത്രാലയ ഓണ്‍ലൈന്‍ പോര്‍ട്ടല്‍ അപ്‌ഗ്രേഡ് ചെയ്യുന്നതാണ് ഇ ഫയലിംഗ് തടസപ്പെടാന്‍ കാരണം. ജനുവരി 7 മുതല്‍, കമ്പനികള്‍ക്ക് പിഎഎസ്-3 ഫോം അല്ലെങ്കില്‍ ‘റിട്ടേണ്‍-ഓഫ്-അലോട്ട്‌മെന്റ്’ ഫോം ഫയല്‍ ചെയ്യാന്‍ സാധിക്കില്ല.

ജനുവരി 22 വരെ സേവനം ലഭ്യമാകില്ലെന്ന് വെബ്‌സൈറ്റ് പറയുന്നു. റിട്ടേണ്‍ ഓഫ് അലോട്ട്മെന്റ് ഫോം ഫയല്‍ ചെയ്യുന്നത് വരെ ഇഷ്യൂവര്‍മാര്‍ക്ക് ബോണ്ട് തുക ഉപയോഗിക്കാന്‍ കഴിയില്ല. അതുകൊണ്ട് അവര്‍ പുതിയ വില്‍പ്പന വൈകിപ്പിച്ചേക്കാം.

‘എംസിഎ പോര്‍ട്ടല്‍ ഉപയോഗിച്ചാണ് കമ്പനികള്‍ രജിസ്ട്രാര്‍ക്ക് PAS-3 ഫോം ഫയല്‍ ചെയ്യുന്നത്. ഈ ഫോം ഫയല്‍ ചെയ്തതിന് ശേഷം മാത്രമേ ബോണ്ട് വരുമാനം ഉപയോഗിക്കാന്‍ കഴിയൂ,’ ഫിന്‍ടെക് നിക്ഷേപ ബാങ്കിംഗ് സ്ഥാപനമായ ക്യാപിറ്റല്‍ അഡൈ്വസേഴ്‌സ് പ്രൈവറ്റ് ലിമിറ്റഡ് സ്ഥാപകന്‍ ജയന്‍ ഷാ പറഞ്ഞു.

ഇ-ഫയലിംഗ് ചെയ്യാന്‍ കഴിയാത്തതിനാല്‍ പണം അക്കൗണ്ടുകളില്‍ നിഷ്‌ക്രിയമായി ഇടേണ്ടിവരും. അത് ഇഷ്യൂവിനെ ബാധിക്കും. ബോണ്ടുകള്‍ അനുവദിച്ച ദിവസം തന്നെ കമ്പനികള്‍ ഫോം ഫയല്‍ ചെയ്യുന്നതാണ് കീഴ് വഴക്കം. അന്നുതന്നെ തുക ഉപയോഗപ്പെടുത്താം എന്നതിനാലാണ് ഇത്.

X
Top