ബിജെപിയുടെ ബാങ്ക് ബാലൻസ് 10,000 കോടിയായി ഉയർന്നുഡോളറിനെതിരെ രൂപയുടെ മൂല്യം റെക്കോർഡ് തകർച്ചയിൽറഷ്യയുടെ അസംസ്കൃത എണ്ണ ഇന്ത്യയിലേക്ക് ഒഴുകുന്നതായി റിപ്പോർട്ട്വ്യാപാര, ഊര്‍ജ, പ്രതിരോധ മേഖകളില്‍ സഹകരണം ശക്തമാക്കാൻ ഇന്ത്യയും യുഎസുംനിര്‍മ്മാണ മേഖല തിളങ്ങുമെന്ന് റിപ്പോർട്ട്

ഡോളറിനെതിരെ രൂപയുടെ മൂല്യം റെക്കോർഡ് തകർച്ചയിൽ

മുംബൈ: ഇന്ത്യന്‍ രൂപയുടെ മൂല്യം ചരിത്രത്തിലെ ഏറ്റവും താഴ്ന്ന നിലയിലേക്ക് കൂപ്പുകുത്തിയിരിക്കുകയാണ്. ഡിസംബര്‍ 3-ന് ഒരു യുഎസ് ഡോളറിനെതിരെ 90 രൂപ എന്ന രൂപ ഭേദിച്ചു. കഴിഞ്ഞ ദിവസം ഇത് വീണ്ടും 10 പൈസ കൂടി ഇടിഞ്ഞ് 90.56 എന്ന നിലയിലെത്തി. ഈ വര്‍ഷം മേയ് മാസത്തില്‍ 84 രൂപയില്‍ താഴെയായിരുന്ന രൂപയുടെ മൂല്യം ആറു മാസത്തിനിടെ 7% ആണ് ഇടിഞ്ഞത്.


രൂപയുടെ ഈ വലിയ ഇടിവ് കാരണം, വിദേശത്ത് ഡോളറില്‍ വരുമാനം നേടുന്ന പ്രവാസികള്‍ക്ക് തങ്ങളുടെ കറന്‍സികള്‍ ഇന്ത്യന്‍ രൂപയിലേക്ക് മാറ്റുമ്പോള്‍ കൂടുതല്‍ മൂല്യം ലഭിക്കും. ഈ സാഹചര്യത്തില്‍, ഡോളര്‍ നാട്ടിലേക്ക് അയക്കാനും ഇവിടെ നിക്ഷേപിക്കാനും ഏറ്റവും അനുയോജ്യമായ സമയമാണോ ഇതെന്ന ചോദ്യമാണ് ഉയരുന്നത്. രൂപയുടെ മൂല്യം ഇനിയും ഇടിഞ്ഞാല്‍, ഉയര്‍ന്ന വിനിമയ നിരക്കില്‍ പണം മാറ്റാനുള്ള അവസരം നഷ്ടമാകും. എന്നാല്‍, രൂപ ശക്തിപ്പെട്ടാല്‍, കൃത്യസമയത്ത് പണം മാറ്റിയെടുത്തതിന്റെ നേട്ടം ലഭിക്കുകയും ചെയ്യും. 2026 അവസാനത്തോടെ രൂപയുടെ മൂല്യം 86-ലേക്ക് തിരിച്ചെത്തിയേക്കാം എന്ന് ചില സ്ഥാപനങ്ങള്‍ പ്രവചിക്കുന്നുണ്ട്.


രൂപയുടെ മൂല്യം വീണ്ടും ഇടിഞ്ഞാലും പ്രവാസികള്‍ക്ക് നഷ്ടമുണ്ടാകില്ല. ഉദാഹരണത്തിന്, ഇപ്പോള്‍ 90 രൂപ നിരക്കില്‍ കറന്‍സിമാറ്റി, ആ പണം ഫിക്‌സഡ് ഡിപ്പോസിറ്റ് പോലുള്ള പദ്ധതികളില്‍ നിക്ഷേപിച്ചാല്‍, അടുത്ത ഒരു വര്‍ഷം കൊണ്ട് 6-7% വരെ പലിശ നേടാന്‍ സാധിക്കും. രൂപയുടെ മൂല്യം 95-ലേക്ക് ഇടിഞ്ഞാലും, പലിശ കൂടി കണക്കാക്കുമ്പോള്‍ ഇപ്പോള്‍ പണം മാറ്റുന്നതാണ് ലാഭകരമെന്ന് വിദഗ്ധര്‍ പറയുന്നു.

X
Top