ഉൾനാടൻ ജലപാത വികസന കൗൺസിലിന് സമാപനംദാവോസ് സാമ്പത്തിക ഫോറത്തില്‍ 1,17,000 കോടി രൂപയുടെ നിക്ഷേപ വാഗ്ദാനം നേടി കേരളംഇന്ത്യയുടെ റഷ്യൻ എണ്ണ വാങ്ങൽ ഇടിഞ്ഞുകേന്ദ്ര ബജറ്റ് 2026: ആദായനികുതി പരിധിയിലും ഡിഡക്ഷനുകളിലും ഇളവുകൾക്ക് സാധ്യതഇൻഡിഗോ ഒഴിച്ചിട്ട സ്ലോട്ടുകൾക്കായി വിമാനക്കമ്പനികളിൽ നിന്ന് അപേക്ഷ ക്ഷണിച്ച് സർക്കാർ

രൂപയുടെ ഇടിവ് തുടരുന്നു

മുംബൈ: രൂപ ഡോളറിനെതിരെ 8 പൈസ നഷ്ടത്തില്‍ 88.18 നിലയില്‍ ക്ലോസ് ചെയ്തു. ഇത് തുടര്‍ച്ചയായ മൂന്നാം ദിവസമാണ് ഇന്ത്യന്‍ കറന്‍സി റെക്കോര്‍ഡ് താഴ്ച വരിക്കുന്നത്.

യുഎസ് താരിഫ് ഉയര്‍ത്തുന്ന അനിശ്ചിതാവസ്ഥയും വിദേശ നിക്ഷേപകരുടെ പിന്‍മാറ്റവും ഡോളറിന്റെ ശക്തിപ്പെടലുമാണ് രൂപയെ ബാധിച്ചത്. തിങ്കളാഴ്ച 88.33 ലെവലിലായിരുന്നു ക്ലോസിംഗ്.

ഇന്റര്‍ബാങ്ക് ഫോറിന്‍ എക്‌സ്‌ചേഞ്ചില്‍ ഡോളറിനെതിരെ 88.14 നിരക്കില്‍ വ്യാപാരം തുടങ്ങിയ കറന്‍സി പിന്നീട് 88.20 ത്തിലേയ്്‌ക്കെത്തി. തുടര്‍ന്ന് 88.18 ലെവലില്‍ ക്ലോസ് ചെയ്തു. ഡോളര്‍ സൂചിക ചൊവ്വാഴ്ച 0.63 ശതമാനമുയര്‍ന്ന് 98.38 നിരക്കിലെത്തി.

ബ്രെന്റ് ക്രൂഡ് 1.8 ശതമാനം ഉയര്‍ന്ന് ബാരലിന് 69.38 ഡോളറിലാണ് വ്യാപാരത്തിലുള്ളത്. തിങ്കളാഴ്ച വിദേശ നിക്ഷേപ സ്ഥാപനങ്ങള്‍ 1429.71 കോടി രൂപയുടെ ഇന്ത്യന്‍ ഇക്വിറ്റികള്‍ ഓഫ്‌ലോഡ് ചെയ്തിരുന്നു.

X
Top