കേന്ദ്ര ബജറ്റിൽ ധനമന്ത്രി നികുതി ഇളവ് പരിഗണിച്ചേക്കുമെന്ന് റിപ്പോർട്ട്ഇന്ത്യ മൂന്നാമത്തെ വലിയ ആഭ്യന്തര എയര്‍ലൈന്‍ വിപണിബജറ്റിൽ ഇടത്തരക്കാർക്ക് ആശ്വാസത്തിൻ്റെ സൂചനകൾകൊല്ലം തീരത്തെ ഇന്ധന പര്യവേക്ഷണം ഡ്രില്ലിങ് ഘട്ടത്തിലേക്ക്വ​ധ​വ​നി​ൽ പുതിയ തുറമുഖത്തിന് കേന്ദ്രമന്ത്രിസഭയുടെ അംഗീകാരം

രുചി സോയയുടെ പ്രവർത്തന വരുമാനത്തിൽ 37.72 ശതമാനം വർദ്ധനവ്

ന്യൂഡൽഹി: കഴിഞ്ഞ വർഷം ഇതേ പാദത്തിലെ 314.33 കോടി രൂപയുമായി താരതമ്യപ്പെടുത്തുമ്പോൾ, നികുതിക്ക് ശേഷമുള്ള (PAT) ഏകികൃത ലാഭം 25.4 ശതമാനം ഇടിഞ്ഞ് 234.43 കോടി രൂപയായതായി രുചി സോയ അറിയിച്ചു. അതേസമയം, പ്രവർത്തനത്തിൽ നിന്നുള്ള വരുമാനം കഴിഞ്ഞ വർഷം ഇതേ പാദത്തിലെ 4,838.5 കോടിയിൽ നിന്ന് 37.72 ശതമാനം ഉയർന്ന് 6,663.72 കോടി രൂപയായി. കൂടാതെ, കഴിഞ്ഞ ത്രൈമാസത്തിലെ ഇബിഐടിഡിഎ 418.55 കോടി രൂപയായപ്പോൾ, ഇബിഐടിഡിഎ മാർജിൻ 6.27 ശതമാനമാണ്.
നാലാം പാദത്തിൽ 74.65 കോടി രൂപയുടെ കയറ്റുമതി നേടിയതായി കമ്പനി അറിയിച്ചു. 2 രൂപ മുഖവിലയുള്ള ഒരു ഓഹരിക്ക് 5 രൂപയുടെ ആദ്യ ലാഭവിഹിതം പ്രഖ്യാപിച്ച് കമ്പനി. റോയൽറ്റി ക്രമീകരണത്തിലും സ്ഥാപന വിഭാഗത്തിലും വിറ്റഴിച്ച ബ്രാൻഡുകൾ ഉൾപ്പെടെ തങ്ങളുടെ ബ്രാൻഡഡ് ബിസിനസ്സ് മാർച്ച് പാദത്തിൽ 4,848.87 കോടി രൂപയുടെ വിൽപ്പന കൈവരിച്ചതായും, ഇത് മൊത്തം വിൽപ്പനയുടെ 72.12 ശതമാനം വരുമെന്നും രുചി സോയ പറഞ്ഞു.
ബിഎസ്ഇയിൽ കമ്പനയുടെ ഓഹരികൾ 0.87 ശതമാനം ഉയർന്ന് 1,104 രൂപയിലാണ് വ്യാപാരം നടക്കുന്നത്.

X
Top