Alt Image
ഇന്ത്യയ്ക്ക് ‘നാറ്റോ’യിൽ ചേരാതെ തുല്യപദവി നൽകാൻ യൂറോപ്യൻ യൂണിയൻസാമ്പത്തിക നയങ്ങളില്‍ വമ്പന്‍ മാറ്റത്തിന് ധനമന്ത്രി ഒരുങ്ങുന്നുവിദേശനാണ്യ കരുതല്‍ ശേഖരം എക്കാലത്തെയും ഉയര്‍ന്ന നിരക്കില്‍സംസ്ഥാന ബജറ്റ്: ടൂറിസം മേഖലയ്ക്ക് 413.52 കോടി രൂപയുടെ വര്‍ധിത വിഹിതംകേരളത്തെ പുകഴ്ത്തി കേന്ദ്രത്തിന്റെ സാമ്പത്തിക സർവേ

സ്വന്തം ബ്രാന്‍ഡിലുള്ള വന്‍തേനുമായി റബ്ബര്‍ ബോര്‍ഡ്

കോട്ടയം: റബ്ബർബോർഡ് സ്വന്തം ബ്രാൻഡിലുള്ള വൻ തേൻ 23-ന് വിപണിയിലിറക്കും. റാന്നി ചേത്തക്കൽ സെൻട്രൽ എക്സ്പെരിമെന്റ്സ് സെന്ററിൽ നടക്കുന്ന ചടങ്ങിൽ റബ്ബർ ബോർഡ് എക്സിക്യൂട്ടീവ് ഡയറക്ടർ എം. വസന്തഗേശൻ ഇതിന്റെ ഉദ്ഘാടനം നിർവഹിക്കും.

തുടർന്ന് ‘റബ്ബർ തോട്ടങ്ങളിൽ തേനീച്ചയെ നിലനിർത്തി സുസ്ഥിരവരുമാനം’ എന്ന വിഷയത്തിൽ സെമിനാറും ഉണ്ട്. റബ്നേ എന്ന പേരിലാണ് തേൻ ഇറക്കുന്നത്. ഇപ്പോൾ റബ്ബർ ബോർഡിന്റെ തോട്ടങ്ങളിൽ നിന്ന് ശേഖരിക്കുന്ന തേനാണ് വിൽക്കുക.

തുടക്കത്തിൽ കോട്ടയം റീജണൽ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട്, റാന്നി ചേത്തക്കൽ സെൻട്രൽ എക്സ്പെരിമെന്റ്സ് സെന്റർ എന്നിവിടങ്ങളിലാണ് വില്പ്പന. നിലവിൽ ഇതേയിടങ്ങളിൽ നിന്ന് തേൻ അവർ കൊണ്ടുവരുന്ന കുപ്പികളിൽ നിറച്ചുനൽകാറുണ്ട്.

അതിനുപകരം അടച്ചുറപ്പുള്ള കുപ്പികളിൽ അനായാസം വിൽക്കാനുള്ള നടപടികൾക്കാണ് ബോർഡ് തുടക്കമിടുന്നത്. രണ്ടാംഘട്ടത്തിൽ റബ്ബർ കർഷകരിൽ നിന്നും തേൻ ശേഖരിച്ച് വിൽക്കാനും പദ്ധതിയുണ്ട്.

X
Top