100% വരെ അധികത്തീരുവ ചുമത്താനുള്ള യുഎസ് ബിൽ: ഉഭയകക്ഷി ബന്ധത്തെ ബാധിക്കുമെന്ന കടുത്ത മുന്നറിയിപ്പുമായി ഇന്ത്യനികുതി തർക്കങ്ങൾ കുറയ്ക്കുകയാണ് സർക്കാരിൻ്റെ ലക്ഷ്യമെന്ന് ധനമന്ത്രി നിർമല സീതാരാമൻകേരളത്തിൽ 2,000 കോടിയുടെ ജ്വല്ലറി പാർക്ക്; 24,000 തൊഴിലവസരങ്ങൾ ലക്ഷ്യംഇന്ത്യയുമായുള്ള സ്വതന്ത്ര വ്യാപാര കരാര്‍ ന്യൂസിലന്‍ഡിന്റെ അംഗീകാരംചരക്ക്-സേവന കയറ്റുമതി ഉയർന്നു

കേന്ദ്രസർക്കാരിന്റെ റോസ്ഗാർ മേള: 71,000 യുവാക്കള്‍ കൂടി സർക്കാർ സർവീസിലേക്ക്

ന്യൂഡൽഹി: 10 ലക്ഷം പേർക്കു ജോലി നൽകുക എന്ന ലക്ഷ്യത്തോടെ കേന്ദ്രസർക്കാർ ആരംഭിച്ച റോസ്ഗാർ മേളയുടെ ഭാഗമായി ഇന്നലെ 71,056 പേർക്ക് കേന്ദ്രം നിയമന ഉത്തരവു കൈമാറി. വിഡിയോ കോൺഫറൻസിങ് വഴി പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് നിയമന ഉത്തരവുകൾ കൈമാറിയത്.

തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലനിൽക്കുന്ന ഗുജറാത്ത്, ഹിമാചൽ പ്രദേശ് ഒഴികെയുള്ള സംസ്ഥാനങ്ങളിലായി രാജ്യത്ത് 45 ഇടങ്ങളിലാണ് ഇന്നലെ റോസ്ഗാർ മേള നടന്നത്. ഇതിനുമുൻപ് ഒക്ടോബർ 22നാണ് മെഗാ തൊഴിൽമേള പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തത്. അന്ന് 75,000 പേർക്ക് നിയമന ഉത്തരവു നൽകിയിരുന്നു.

കഴിഞ്ഞ ഒരു മാസമായി എൻഡിഎ ഭരിക്കുന്ന സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണ പ്രദേശങ്ങളിലും ഇത്തരം ക്യാംപെയ്നുകൾ നടത്താറുണ്ടെന്ന് പ്രധാനമന്ത്രി വിശദീകരിച്ചു. ‘‘ഇതാണ് ഇരട്ട എൻജിൻ സർക്കാരുകളുടെ ഇരട്ട ഗുണം’’ – മോദി കൂട്ടിച്ചേർത്തു.

X
Top