ഇന്ത്യ–യുകെ വ്യാപാരക്കരാർ: ബ്രിട്ടീഷ് വിസ്കിക്കും ജിന്നിനും ആട്ടിറച്ചിക്കും ഉൾപ്പെടെ ഇനി വില കുറയുംപൊതുമേഖലാ എണ്ണക്കമ്പനികളുടെ പമ്പുകളിലെല്ലാം ഇപ്പോൾ ഇ20 പെട്രോൾസ്വർ‌ണം ഇറക്കുമതിയും കയറ്റുമതിയും നിർത്തി പാക്കിസ്ഥാൻ; ഇന്ത്യയ്ക്കുള്ള തിരിച്ചടിയെന്ന് വാദംഏപ്രിലില്‍ ഭക്ഷണച്ചെലവ് കുറഞ്ഞതായി റിപ്പോര്‍ട്ട്ഇന്ത്യ-യുകെ വ്യാപാര കരാര്‍: കാര്‍ബണ്‍ നികുതി വെല്ലുവിളിയാകും

യുപിഐ പോലെ പുരപ്പുറ സോളാർ വൈദ്യുതി ഉത്പാദനവും വിപ്ലവമാകും: നന്ദൻ നിലേകനി

ന്ത്യയുടെ ഊർജ്ജ മേഖലയില്‍ അഭൂതപൂർവമായ വിപ്ലവം പ്രവചിച്ച്‌ ഇൻഫോസിസ് സഹസ്ഥാപകൻ നന്ദൻ നിലേകനി.

രാജ്യത്തിന്റെ സാമ്ബത്തിക മേഖലയെ മാറ്റിമറിച്ച യൂണിഫൈഡ് പേയ്മെന്റ് ഇന്റർഫേസ് (യുപിഐ) പോലെ സോളാർ വൈദ്യുതി ഉത്പാദനവും വിപ്ലവകരമായ മാറ്റം കൊണ്ടുവരുമെന്ന് അദ്ദേഹം പറഞ്ഞു.

പൊതുജനങ്ങളെ ഊർജ്ജ ഉത്പാദകരും ഉപഭോക്താക്കളുമായി മാറ്റാൻ പ്രാപ്തരാക്കുന്നതിനായി വീടുകളില്‍ സോളാർ പാനലുകള്‍ വ്യാപകമായി സ്ഥാപിക്കുന്നതിനെക്കുറിച്ച്‌ സംരംഭകരുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം.

പുരപ്പുറ സോളാർ പദ്ധതിയിലൂടെ എല്ലാ വീടുകളും ഊർജ്ജ ഉത്പാദകരാകും. ഇവി ബാറ്ററി ഉള്ളതിനാല്‍ എല്ലാ വീടുകളും ഒരു ഊർജ്ജ സംഭരണിയാകും.

അത്തരത്തില്‍ ഓരോ വീടും ഊർജ്ജം ഉത്പാദിപ്പിക്കുകയും വില്‍ക്കുകയും വാങ്ങുകയും ചെയ്യുന്ന നിലയിലേക്ക് മാറും.

ഊർജ്ജ ഉത്പാദനത്തിന്റെയും ഉപഭോഗത്തിന്റെയും വികേന്ദ്രീകരണം ദശലക്ഷക്കണക്കിന് ചെറുകിട ഊർജ്ജ സംരംഭകരെ വളർത്തിയെടുക്കുമെന്നും ഇത് സാമ്ബത്തിക നവീകരണത്തിനും വളർച്ചയ്ക്കും വഴിതുറക്കുമെന്നും നിലേകനി അഭിപ്രായപ്പെട്ടു.

X
Top