അന്താരാഷ്ട്ര വിനോദസ‍ഞ്ചാര കേന്ദ്രമായി ഉയരാൻ പാതിരാമണൽസ്വർണ വില ഇനിയും 30 ശതമാനം ഉയരുമെന്ന് വിദഗ്ധർഇന്ത്യയുടെ വളര്‍ച്ചാനിരക്ക് 7.4 ശതമാനത്തിലേക്ക് കുതിക്കുമെന്ന് ഫിച്ച്റിപ്പോ നിരക്ക് 25 ബേസിസ് പോയിന്റ് കുറച്ച് ആർബിഐസഹാറ തട്ടിപ്പ്: 6,840 കോടി തിരിച്ചുകൊടുത്തെന്ന് അമിത് ഷാ

മൂലധന ചെലവില്‍ റോഡ്, റെയില്‍ മന്ത്രാലയങ്ങള്‍ മുന്നില്‍

ന്യൂഡല്‍ഹി: 2025-26 സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പകുതിയില്‍ റോഡ്, റെയില്‍വേ മന്ത്രാലയങ്ങള്‍ ബജറ്റ് എസ്റ്റിമേറ്റുകളുടെ യഥാക്രമം 63 ശതമാനവും 57 ശതമാനവും ചെലവഴിച്ചു. അതു കൊണ്ട് തന്നെ ദേശീയ ശരാശരി ഈ മേഖലകള്‍ മറികടന്നു. കണ്‍ട്രോളര്‍ ജനറല്‍ ഓഫ് അക്കൗണ്ട്സിന്റെ (സിജിഎ) ഏറ്റവും പുതിയ ഡാറ്റ പ്രകാരം, ഏപ്രില്‍-സെപ്റ്റംബര്‍ കാലയളവിലെ മൊത്തം മൂലധന ചെലവ്, ബജറ്റ് എസ്റ്റിമേറ്റുകളുടെ (ബിഇ) 52 ശതമാനമാണ്.

ഭക്ഷ്യ-പൊതുവിതരണ വകുപ്പിന് 500 ബില്യണ്‍ രൂപ വിതരണം ചെയ്തു. ഇവരുടെ ബഡ്ജറ്റ് വിഹിതം യഥാര്‍ത്ഥത്തില്‍ 20 കോടി മാത്രമായിരുന്നു. ഈ അസാധാരണ തുക ഒഴിവാക്കിയാല്‍ മൂലധന ചെലവിലെ വര്‍ദ്ധനവ് ബഡ്ജറ്റ് ലക്ഷ്യത്തിന്റെ 47.3 ശതമാനമായി ഒതുങ്ങും.

പെട്രോളിയം,പ്രകൃതി വാതക മന്ത്രാലയങ്ങളാണ് കുറച്ച് ചെലവ് ചെയ്തത്. ഇരു മേഖലകളും വിഹിതത്തിന്റെ വെറും 2 ശതമാനം മാത്രം ചെലവഴിച്ചു. കൂടാതെ ശാസ്ത്ര, സാങ്കേതിക വകുപ്പ് അവരുടെ വിഹിതമായ 20, 096 കോടി രൂപ അതേപടി നിലനിര്‍ത്തി. ഒരു തുകയും ചെലവഴിച്ചില്ല.

ഏപ്രില്‍-സെപ്റ്റംബര്‍ കാലയളവിലെ മൊത്ത മൂലധന ചെലവ് 40 ശതമാനം വര്‍ദ്ധിച്ച് 5.8 ട്രില്യണ്‍ രൂപയിലെത്തി – ബജറ്റ് അനുമാനമായ 6.6 ശതമാനത്തേക്കാള്‍ കൂടുതലാണിത്.വര്‍ധനവ് റവന്യൂ ചെലവില്‍ കുത്തനെ കുറവുണ്ടാക്കിയതായി വിദഗ്ദ്ധര്‍ ചൂണ്ടിക്കാട്ടുന്നു. മോത്തിലാല്‍ ഓസ്വാളിന്റെ വിശകലനത്തില്‍, റവന്യൂ ചെലവ് ഏപ്രില്‍-സെപ്റ്റംബര്‍ കാലയളവില്‍ 17.2 ട്രില്യണ്‍ രൂപ അഥവാ ബജറ്റ് ലക്ഷ്യത്തിന്റെ 44 ശതമാനമാണ്. ഒരു ദശാബ്ദത്തിനിടയിലെ ഏറ്റവും താഴ്ന്ന നിരക്കാണിത്.

ധനക്കമ്മി കൈകാര്യം ചെയ്യാവുന്നതാണെന്ന് അതേ സമയം ബ്രോക്കറേജ് പറഞ്ഞു. ധനക്കമ്മി ലക്ഷ്യം കൈവരിക്കാന്‍ സാമ്പത്തിക വര്‍ഷത്തിന്റെ രണ്ടാം പകുതിയില്‍ മൂലധന ചെലവ് ഏകദേശം 15 ശതമാനം കുറയ്ക്കേണ്ടി വരുമെന്ന് നോമുറ റിപ്പോര്‍ട്ട് ചെയ്യുന്നു.

X
Top