സാമ്പത്തിക സർവെയുടെ വിശദാംശങ്ങൾഇന്ത്യ 7.2% വരെ വളരുമെന്ന് കേന്ദ്ര സാമ്പത്തിക സർവേകേരള ബജറ്റ് 2026: സർക്കാരിന്റെ വരവ് – ചെലവ് പ്രതീക്ഷകൾ ഇങ്ങനെകേരളാ ബജറ്റ്: പിന്നാക്കക്ഷേമത്തിന് 200 കോടി; ന്യൂനപക്ഷ വിദ്യാർഥികൾക്ക് വിദേശത്ത് പഠിക്കാൻ സ്‌കോളർഷിപ്പ്തിരഞ്ഞെടുപ്പിന്‍റെ പടിവാതിൽക്കൽ രണ്ടാം പിണറായി സർക്കാരിന്റെ അവസാന ബജറ്റ്; സ്ത്രീ-വയോജന ക്ഷേമം, ഡിഎ കുടിശ്ശിക തുടങ്ങി വികസന വരെ നീളുന്ന പ്രഖ്യാപനങ്ങൾ

60 കോടി രൂപയുടെ മൂലധനം സ്വരൂപിച്ച്‌ സ്റ്റാർട്ടപ്പായ ഡ്രിങ്ക് പ്രൈം

മുംബൈ: ഇക്വിറ്റിയും ഡെബ്റ് ഫണ്ടിംഗും ചേർന്നുള്ള ഫണ്ടിങ്ങിലൂടെ 60 കോടി രൂപ (7.5 ദശലക്ഷം ഡോളർ) സമാഹരിച്ച്‌ സബ്‌സ്‌ക്രിപ്‌ഷൻ അടിസ്ഥാനമാക്കിയുള്ള റിവേഴ്‌സ് ഓസ്‌മോസിസ് (RO) വാട്ടർ സപ്ലൈയിംഗ് സ്റ്റാർട്ടപ്പായ ഡ്രിങ്ക് പ്രൈം. ഒമിഡ്യാർ നെറ്റ്‌വർക്ക് ഇന്ത്യ, സെക്വോയ സർജ്, 9 യൂണികോൺസ് എന്നിവ ഇക്വിറ്റി ഘടകത്തിന് നേതൃത്വം നൽകിയപ്പോൾ, ഡെബ്റ് ഫണ്ടിംഗ് ലഭിച്ചത് നോർത്തേൺ ആർക്ക് ക്യാപിറ്റൽ, യൂണിറ്റ്സ് ക്യാപിറ്റൽ എന്നിവിടങ്ങളിൽ നിന്നാണ്. ഇക്വിറ്റി നിക്ഷേപം ഏകദേശം 30-35 കോടി രൂപയാണെന്നും ബാക്കി ഡെബ്റ് മൂലധനമാണെന്നും കമ്പനി പറഞ്ഞു. ഓറിയോലിസ് വെഞ്ചേഴ്‌സ്, ക്വായിഷ് വെഞ്ച്വേഴ്‌സ്, ഇസ്എൻഎൽ ഗ്രോത്ത് ഫണ്ട് എന്നിവയും ഈ ഫണ്ടിംഗ് റൗണ്ടിൽ പങ്കെടുത്തു.

ബംഗളൂരു ആസ്ഥാനമായുള്ള സ്റ്റാർട്ടപ്പ് 2026-ഓടെ ഒരു ദശലക്ഷം വീടുകളിൽ സേവനങ്ങൾ നൽകുന്നതിനായി ആളുകൾ, ഉൽപ്പന്നങ്ങൾ, അടിസ്ഥാന സൗകര്യങ്ങൾ എന്നിവയിൽ നിക്ഷേപിക്കാൻ പദ്ധതിയിടുന്നു. വിജേന്ദർ റെഡ്ഡിയും മാനസ് രഞ്ജൻ ഹോട്ടയും ചേർന്ന് 2016-ൽ സ്ഥാപിച്ച ഡ്രിങ്ക് പ്രൈം, ഉപയോക്താക്കൾക്കുള്ള സബ്‌സ്‌ക്രിപ്‌ഷനിൽ ഇന്റർനെറ്റ്-ഓഫ്-തിംഗ്‌സ് (IoT) പ്രവർത്തനക്ഷമമാക്കിയ കസ്റ്റമൈസ്ഡ് വാട്ടർ പ്യൂരിഫയറുകൾ ഉപയോഗിച്ച് ശുദ്ധമായ കുടിവെള്ളം ലഭ്യമാക്കുന്നതിനായി പ്രവർത്തിക്കുന്നു. ഇൻസ്റ്റലേഷനോ ആനുകാലിക പരിപാലനമോ സമയമെടുക്കുന്ന പ്രക്രിയയോ ഇല്ലാതെ കുടിവെള്ളം താങ്ങാനാകുന്നതാക്കാൻ സ്റ്റാർട്ടപ്പ് സാങ്കേതികവിദ്യ ഉപയോഗിക്കുന്നു.

തങ്ങളുടെ ബിസിനസ് മോഡൽ വളർന്നു വരികയാണെന്നും കഴിഞ്ഞ ആറ് മാസത്തിനുള്ളിൽ ബെംഗളൂരു, ഡൽഹി, ഫരീദാബാദ്, ഗാസിയാബാദ്, ഗുരുഗ്രാം, ഹൈദരാബാദ്, നോയിഡ എന്നിവിടങ്ങളിലെ 100,000 ഉപയോക്താക്കൾക്ക് സേവനം നൽകിയിട്ടുണ്ടെന്നും സ്റ്റാർട്ടപ്പ് അറിയിച്ചു. 2021 ഓഗസ്റ്റിൽ, ഒമിദ്യാർ നെറ്റ്‌വർക്ക് ഇന്ത്യയുടെ പങ്കാളിത്തത്തോടെ സെക്വോയ ക്യാപിറ്റൽ ഇന്ത്യ നയിച്ച പ്രീ-സീരീസ് എ റൗണ്ടിൽ സ്ഥാപനം ഏകദേശം 21 കോടി രൂപ സമാഹരിച്ചിരുന്നു.

X
Top