Alt Image
വിപണിയില്‍ പണലഭ്യത ഉറപ്പാക്കാന്‍ ആര്‍ബിഐചൈനയില്‍ നിന്നുള്ള ഇന്ത്യയുടെ ഇറക്കുമതി ഇടിഞ്ഞുഇന്ത്യ-യുഎസ് വ്യാപാരക്കരാർ; സംയുക്ത പ്രസ്താവന ഏതാനും ദിവസത്തിനകംസിൽവര്‍ ലൈനിൽ നിലപാട് വ്യക്തമാക്കി കേന്ദ്രംഇന്ത്യ-യുഎസ് വ്യാപാര കരാർ: കർഷകരുടെ താൽപ്പര്യങ്ങൾ പൂർണ്ണമായും സംരക്ഷിക്കപ്പെടുമെന്ന് ശിവരാജ് സിംഗ് ചൗഹാൻ

റിലയൻസ് ഇൻഡസ്ട്രിയൽ ഇൻഫ്രാസ്ട്രക്ചറിന്റെ രണ്ടാം പാദ അറ്റാദായത്തിൽ ഇടിവ്

ന്യൂഡൽഹി: റിലയൻസ് ഇൻഡസ്ട്രിയൽ ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡ് (ആർഐഐഎൽ) രണ്ടാം പാദത്തിലെ അറ്റാദായത്തിൽ 11.4 ശതമാനം ഇടിവ് രേഖപ്പെടുത്തി. കഴിഞ്ഞ ജൂലൈ-സെപ്റ്റംബർ കാലയളവിൽ കമ്പനി 2.26 കോടി രൂപയുടെ അറ്റാദായമാണ് രേഖപ്പെടുത്തിയത്.

ഇത് കഴിഞ്ഞ വർഷം ഇതേ കാലയളവിലെ 2.55 കോടിയുടെ അറ്റാദായത്തേക്കാൾ 11.4 ശതമാനം കുറവാണെന്ന് കമ്പനി പ്രസ്താവനയിൽ പറഞ്ഞു. എന്നിരുന്നാലും, തുടർച്ചയായ അടിസ്ഥാനത്തിൽ ലാഭം 61 ശതമാനം ഉയർന്നു.

പ്രസ്തുത പാദത്തിൽ 21.2 കോടി രൂപയാണ് ആർഐഐഎല്ലിന്റെ വരുമാനം. പ്രധാനമായും ഇൻഡസ്ട്രിയൽ ഇൻഫ്രാസ്ട്രക്ചർ വിഭാഗത്തിൽ പ്രവർത്തിക്കുന്ന കമ്പനിയാണ് റിലയൻസ് ഇൻഡസ്ട്രിയൽ ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡ് (RIIL). കംപ്യൂട്ടർ സോഫ്‌റ്റ്‌വെയർ, ഡാറ്റാ പ്രോസസ്സിംഗ് എന്നിവയുമായി ബന്ധപ്പെട്ട സേവനങ്ങൾ വാഗ്ദാനം ചെയ്യുന്നതുൾപ്പടയുള്ള അനുബന്ധ പ്രവർത്തനങ്ങളിലും കമ്പനി ഏർപ്പെട്ടിരിക്കുന്നു.

X
Top