ഇലക്ടറൽ ബോണ്ട് റദ്ദാക്കിയിട്ടും ബിജെപിയിലേക്ക് പണമൊഴുകുന്നുഇന്ത്യ ഉടന്‍ മൂന്നാമത്തെ വലിയ സമ്പദ് വ്യവസ്ഥയാകുമെന്ന് സിന്ധ്യടിക്കറ്റ് നിരക്ക് വർദ്ധിപ്പിക്കാൻ ഇന്ത്യൻ റെയിൽവേ; ഡിസംബർ 26 മുതൽ പുതിയ നിരക്ക്വെള്ളിയ്‌ക്ക്‌ എക്കാലത്തെയും ഉയര്‍ന്ന വിലസ്വർണാഭരണ വിൽപന 12 ശതമാനം ഇടിഞ്ഞു

അടിസ്ഥാന വ്യാവസായിക ഉത്പാദനത്തിൽ ഉണർവ്

കൊച്ചി: അടിസ്ഥാന വ്യവസായ രംഗത്തെ ഉത്പാദനം ജൂണില്‍ മൂന്ന് മാസത്തെ ഉയർന്ന തലമായ 1.7 ശതമാനമായി. മേയില്‍ അടിസ്ഥാന വ്യവസായങ്ങളില്‍ 1.2 ശതമാനം ഉത്പാദന വളർച്ചയുണ്ടായിരുന്നു.

തുടർച്ചയായ മൂന്നാം മാസമാണ് ഉത്പാദനത്തിലെ വളർച്ച രണ്ട് ശതമാനത്തിലും താഴെ നില്‍ക്കുന്നത്. കല്‍ക്കരി, ക്രൂഡോയില്‍, പ്രകൃതി വാതകം, റിഫൈനറി ഉത്പന്നങ്ങള്‍, രാസവളം, സ്‌റ്റീല്‍, സിമന്റ്, വൈദ്യുതി എന്നിവയാണ് അടിസ്ഥാന വ്യവസായങ്ങളുടെ ഗണത്തില്‍ പെടുന്നത്.

രാജ്യത്തെ വ്യാവസായിക ഉത്പാദന സൂചിക കണക്കാക്കുന്നതില്‍ 40 ശതമാനം പങ്കാളിത്തം ഈ മേഖലകള്‍ക്കുണ്ട്.

X
Top