നിക്ഷയ് മിത്രയുമായി കൈകോർത്ത് യുഎസ്ടിസുരക്ഷിതവും വിശ്വസനീയവുമായ എഐ ചർച്ച ചെയ്ത് ഇന്ത്യ എഐ ഇംപാക്ട് സമ്മിറ്റ്സംരംഭകർക്ക് വഴികാണിക്കാൻ ടൈകോൺ കേരളവിമാനക്കമ്പനികളുടെ നഷ്ടം ഇക്കുറി ഇരട്ടിയാകുമെന്ന് റിപ്പോർട്ട്ഡിജിറ്റല്‍ സ്വര്‍ണത്തിന് സുരക്ഷ ഉറപ്പാക്കാന്‍ സെബിയെ സമീപിച്ച് കമ്പനികള്‍

റീട്ടെയില്‍ വായ്പാ വിപണിയില്‍ അഞ്ചു ശതമാനം വളര്‍ച്ച

കൊച്ചി: പുതിയ റീട്ടെയില്‍ വായ്പകളുടെ കാര്യത്തില്‍ വാര്‍ഷികാടിസ്ഥാനത്തില്‍ അഞ്ചു ശതമാനം വളര്‍ച്ചയാണ് ഉണ്ടായതെന്ന് 2025 മാര്‍ച്ചിലെ കണക്കുകള്‍ സൂചിപ്പിക്കുന്നു.

2024 മാര്‍ച്ചില്‍ ഇത് 12 ശതമാനമായിരുന്നു എന്ന് ട്രാന്‍സ്യൂണിയന്‍ സിബിലിന്‍റെ 2025 ജൂണിലെ ക്രെഡിറ്റ് മാര്‍ക്കറ്റ് റിപോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. ക്രെഡിറ്റ് മാര്‍ക്കറ്റ് ഇന്‍ഡിക്കേറ്റര്‍ (സിഎംഐ) രണ്ടു വര്‍ഷത്തെ താഴ്ന്ന നിലയായ 97 ശതമാനമാണെന്നും ഇതു സൂചിപ്പിക്കുന്നു.

35 വയസോ താഴെയോ ഉളള ഉപഭോക്താക്കളിലാണ് ഡിമാന്‍ഡ് കുറവ് ഏറെയുള്ളത്. അതോടൊപ്പം പുതുതായി വായ്പകള്‍ തേടുന്ന ഉപഭോക്താക്കളുടെ കാര്യത്തിലും മൂന്നു ശതമാനം ഇടിവുണ്ടായി. എങ്കില്‍ തന്നെയും വായ്പകളുടെ പ്രകടനം മെച്ചപ്പെട്ടു വരുന്നതാണ് 2025 ജനുവരി മുതല്‍ മാര്‍ച്ച് വരെയുള്ള കാലത്തു കാണാനായത്.

വായ്പകള്‍ക്കുള്ള ആവശ്യം, പ്രത്യേകിച്ച് യുവാക്കള്‍ക്കിടയില്‍, കുറയുന്നത് ഉപഭോക്തൃ വായ്പകള്‍ക്കുള്ള ആവശ്യം കുറയുന്നതിനെയാണ് പ്രതിഫലിപ്പിക്കുന്നതെന്ന് ഇതേക്കുറിച്ചു സംസാരിക്കവെ ട്രാന്‍സ് യൂണിയന്‍ സിബില്‍ മാനേജിങ് ഡയറക്ടറും സിഇഒയുമായ ഭാവേശ് ജെയിന്‍ പറഞ്ഞു.

തുടര്‍ച്ചയായ സാമ്പത്തിക സാക്ഷരതാ പ്രവര്‍ത്തനങ്ങളും ഉത്തരവാദിത്തമുള്ള വായ്പാ രീതികളും മൂലം വായ്പ തിരിച്ചടവു സ്വഭാവത്തില്‍ മെച്ചപ്പെടുത്തലുകള്‍ ഉണ്ടാക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

X
Top