സർക്കാർ ജീവനക്കാർക്ക് ഉറപ്പായ പെൻഷന് ഉത്തരവായിവാണിജ്യാവശ്യത്തിനുള്ള എൽപിജി വില വീണ്ടും കൂട്ടിഇന്ത്യയുടെ ഏറ്റവും വലിയ അസംസ്‌കൃത എണ്ണ വിതരണക്കാരായി തുടർന്ന് റഷ്യവിദേശ നാണയ ശേഖരത്തില്‍ നേരിയ കുറവ്യാത്രക്കാർക്ക് വലിയ ആശ്വാസവുമായി DGCA; വിമാന ടിക്കറ്റ് റീഫണ്ട് നിയമത്തിൽ സുപ്രധാന മാറ്റങ്ങൾ

വിപണിയില്‍ പണലഭ്യത വര്‍ദ്ധിപ്പിക്കാൻ റിസര്‍വ് ബാങ്ക്; 80,000 കോടി രൂപയുടെ കടപ്പത്രങ്ങള്‍ വാങ്ങുന്നു

കൊച്ചി: അടുത്ത ദിവസത്തെ ധന നയ അവലാേകന യോഗത്തിന് മുമ്പായി വിപണിയില്‍ പണലഭ്യത വർദ്ധിപ്പിക്കുന്നതിന് നടപടികളുമായി റിസർവ് ബാങ്ക്.

ഓപ്പണ്‍ മാർക്കറ്റ് ഇടപെടലിലൂടെ ബാങ്കുകളുടെ കൈവശം 80,000 കോടി രൂപയാണ് റിസർവ് ബാങ്ക് ലഭ്യമാക്കുന്നത്. ഇതിനായി സർക്കാർ കടപ്പത്രങ്ങള്‍ വാങ്ങുമെന്ന് റിസർവ് ബാങ്ക് വ്യക്തമാക്കി. ബാങ്കിംഗ് സിസ്റ്റത്തില്‍ പണലഭ്യത കുത്തനെ കുറഞ്ഞതോടെയാണ് പുതിയ നടപടി.

കഴിഞ്ഞ മാസം വിവിധ നടപടികളിലൂടെ ബാങ്കിംഗ് സിസ്‌റ്റത്തില്‍ ഒരു ലക്ഷം കോടി രൂപ അധികമായി റിസർവ് ബാങ്ക് ലഭ്യമാക്കിയിരുന്നു.

ഇതോടെ അടുത്ത ദിവസം നടക്കുന്ന റിസർവ് ബാങ്കിന്റെ ധന അവലോകന യോഗത്തില്‍ മുഖ്യ പലിശ നിരക്ക് അര ശതമാനം വരെ കുറയ്ക്കാൻ ഇടയുണ്ടെന്നാണ് വിലയിരുത്തുന്നത്.

X
Top