ഡോളറിൻ്റെ മൂല്യത്തകർച്ചയിൽ ആശങ്കപിണറായി വിജയൻ സർക്കാർ 10-ാം വർഷത്തിലേക്ക്ഇന്ത്യ- അമേരിക്ക ഉഭയകക്ഷി വ്യാപാര ഉടമ്പടിയ്ക്കുള്ള നിബന്ധനകളിൽ ധാരണയായികൽക്കരി അധിഷ്‌ഠിത വൈദ്യുതി ഉത്പാദനം മന്ദഗതിയിൽ2000 രൂപയ്ക്ക് മുകളിലുള്ള UPI ഇടപാടുകൾക്ക് GST എന്ന പ്രചരണംതള്ളി ധനമന്ത്രാലയം

സെബിയുമായി കേസുകള്‍ ഒത്തുതീര്‍ത്ത് റെലിഗയര്‍ കമ്പനികള്‍; 10.5 കോടി രൂപ പിഴയടക്കും

മുംബൈ: സഹോദര സ്ഥാപനങ്ങളായ റെലിഗെയര്‍ എന്റര്‍പ്രൈസ്, റെലിഗെയര്‍ ഫിന്‍വസ്റ്റ് എന്നിവ തങ്ങള്‍ക്കെതിരായ കേസുകളില്‍ മാര്‍ക്കറ്റ് റെഗുലേറ്റര്‍ സെബിയുമായി ഒത്തുതീര്‍പ്പിലെത്തി. തങ്ങള്‍ക്കെതിരായ കുറ്റങ്ങള്‍ സമ്മതിക്കാനോ നിഷേധിക്കാനോ കമ്പനി തയ്യാറായിട്ടില്ല. പകരം സെബി മുന്നോട്ടുവച്ച ഒത്തുതീര്‍പ്പ് വ്യവസ്ഥ അംഗീകരിച്ച് 10.5 കോടി രൂപ പിഴയടക്കാന്‍ തയ്യാറായി.
റെലിഗെയര്‍ എന്റര്‍പ്രൈസ് ലിമിറ്റഡ് (ആര്‍ഇഎല്‍) 5.42 കോടി രൂപയും റെലിഗെയര്‍ ഫിന്‍വെസ്റ്റ് (ആര്‍എഫ്എല്‍) 5.08 കോടി രൂപയും പിഴനല്‍കി. ആര്‍ഇഎല്ലിന്റെ അനുബന്ധകമ്പനിയായ ആര്‍എഫ്എല്‍ വഞ്ചനാപരമായ സ്‌ക്കീമുകളുപയോഗിച്ച് തട്ടിപ്പ് നടത്തിയെന്നും 2,473.66 കോടി രൂപ പ്രമോട്ടര്‍മാരുടെ താല്‍പര്യത്തിനായി വകമാറ്റിയെന്നും സെബി കണ്ടെത്തിയിരുന്നു. ആര്‍ഇല്‍ സമര്‍പ്പിച്ച കണക്കുകളില്‍ കൃത്രിമത്വം നടന്നിട്ടുണ്ടെന്നും സെബി കണ്ടെത്തി.
റിസര്‍വ്ബാങ്ക് നിരന്തരമായി ആവശ്യപ്പെട്ടിട്ടും ആര്‍എഫ്എല്ലിന്റെ ലോണ്‍ബുക്ക് എക്‌സ്‌ചേഞ്ചില്‍ സമര്‍പ്പിക്കാന്‍ ആര്‍ഇഎല്‍ തയ്യാറായില്ല. തുടര്‍ന്ന് മാര്‍ക്കറ്റ് റെഗുലേറ്റര്‍ കമ്പനികള്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കി. എന്നാല്‍ കമ്പനികള്‍ പിന്നീട് ഒത്തുതീര്‍പ്പിന് അപേക്ഷ സമര്‍പ്പിച്ചു. പിഴയടക്കമുള്ള സെബിയുടെ ഒത്തുതീര്‍പ്പ് വ്യവസ്ഥകള്‍ അംഗീകരിക്കാനും അവര്‍ തയ്യാറായി.

X
Top